അബുദബി:സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതില്‍ 76 ഭക്ഷ്യശാലകള്‍ക്ക് പിഴ ചുമത്തി. ഭക്ഷ്യസുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഭക്ഷ്യ വസ്തുക്കള്‍ പാഴാക്കുന്നത് തടയാനുമായി സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്. റമദാനില്‍ ഇതുവരെ 4491 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായും അധികൃതർ അറിയിച്ചു.അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA)യുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
76 സ്ഥാപനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. 1628 സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 256 സ്ഥാപനങ്ങളോട് പ്രവർത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് നിർദ്ദേശിച്ചു. 2,531 സ്ഥാപനങ്ങൾ എല്ലാ സുരക്ഷയും സുസ്ഥിരതയും പാലിക്കുന്നുണ്ടെന്ന് അഡാഫ്സ പറഞ്ഞു., അബുദബി എമിറേറ്റിലെ 12,460 സ്ഥാപനങ്ങൾ ഭക്ഷണം പാഴാക്കുന്നത് തടയാൻ സ്വയം നിരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.