ദോഹ:രാജ്യത്ത് ആദായനികുതി നടപ്പിലാക്കാന്‍ ആലോചനയില്ലെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി. വാല്യു ആഡഡ് ടാക്സ് (വാറ്റ് ) നടപ്പിലാക്കുന്ന തിയതി സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി ഖത്തർ ടിവിയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഫിഫ ലോകകപ്പ് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയും വിനോദസഞ്ചാരവും പുതിയ തലങ്ങളിലേക്ക് എത്തിച്ചു.ഈ വർഷത്തെ ആദ്യ രണ്ട് മാസങ്ങളിൽ ഏകദേശം 730,000 വിനോദസഞ്ചാരികൾ ഖത്തർ സന്ദർശിച്ചു.
ഖത്തറിന്‍റെ പ്രധാന പ്രവർത്തന പദ്ധതി വിനോദസഞ്ചാരമാമെന്നും അദ്ദേഹം വിശദീകരിച്ചു. ലോകകപ്പിനും മറ്റ് അന്താരാഷ്‌ട്ര കായിക മത്സരങ്ങൾക്കും പുറമെ, നയതന്ത്ര വിഷയങ്ങളിലായാലും സാമ്പത്തിക മേഖലയിലും ഖത്തർ സജീവമായി ഇടപെടും. ദേശീയ ദർശന രേഖ 2030 നെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടുളള പദ്ധതികള്‍ വിഭാവനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത 2 മാസത്തിനുള്ളിൽ മൂന്നാമത് വികസന നയം പ്രഖ്യാപിക്കും.നിക്ഷേപകർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നതായിരിക്കും വികസന നയമെന്നും അദ്ദേഹം വിശദീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.