രവീന്ദ്രന് 'തലവേദന' മാറുന്നില്ല; ചോദ്യം ചെയ്യലിനെത്താന്‍ ഇനിയും സമയം വേണം

രവീന്ദ്രന് 'തലവേദന' മാറുന്നില്ല; ചോദ്യം ചെയ്യലിനെത്താന്‍ ഇനിയും സമയം വേണം

കൊച്ചി: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ട് ആഴ്ച കൂടി സമയം ആവശ്യപ്പെട്ട് സിഎം രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചു. ആരോഗ്യപരമായ കാരണങ്ങളാണ് കത്തില്‍ പറയുന്നത്. കടുത്ത തലവേദനയും കഴുത്ത് വേദനയും ഉണ്ട്. നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മെഡിക്കല്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടും കത്തിനൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ പതിനൊന്നിനാണ് ഇമെയില്‍ സന്ദേശം സിഎം രവീന്ദ്രന്‍ ഇഡിക്ക് കൈമാറിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമയം ആവശ്യപ്പെട്ട് മൂന്നാം തവണയാണ് രവീന്ദ്രന്‍ എന്‍ഫോഴ്‌സ്‌മെന്റിനെ സമീപിക്കുന്നത്. നവംബര്‍ നാലിന് ആദ്യം നോട്ടീസ് നല്‍കി. അപ്പോള്‍ സിഎം രവീന്ദ്രന് കോവിഡ് പിടിപെട്ടതിനാല്‍ പിന്നീട് നവംബര്‍ 27 ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും കോവിഡാനന്തര രോഗത്തിന്റെ പേരില്‍ അന്നും ഹാജരായില്ല.

പിന്നീടാണ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയത്. ആരോഗ്യപരമായ കാരണങ്ങള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ആണ് ആവശ്യം എന്നിരിക്കെ ചോദ്യം ചെയ്യലില്‍ തിരക്കിട്ട് തീരുമാനം എടുക്കേണ്ടെന്ന നിലപാടിലാണ് ഇഡി. ആരോഗ്യം വീണ്ടെടുക്കും വരെ കാത്തിരിക്കാനാകും എന്‍ഫോഴ്‌സ്‌മെന്റ് തീരുമാനം.

ഇതിനിടെ സിഎം രവീന്ദ്രനെ ചോദ്യം ചെയ്താല്‍ മുഖ്യമന്ത്രി കുടുങ്ങുമെന്നും സിഎം രവീന്ദ്രന്‍ സിഎമ്മിന്റെ മാത്രം രവീന്ദ്രനാണന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവരും ശക്തമായ ആരോപണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.