ദേര തീപിടുത്തം, റിജേഷിന്‍റെയും ജെഷിയുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി

ദേര തീപിടുത്തം, റിജേഷിന്‍റെയും ജെഷിയുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി

ദുബായ് : ദേര നൈഫിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച മലപ്പുറം വേങ്ങര സ്വദേശികളായ റിജേഷിന്‍റെയും ഭാര്യ ജെഷിയുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച പുലർച്ചെ ഷാർജയില്‍ നിന്ന് കോഴിക്കോട്ടേക്കുളള എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോയത്. ദുരന്തത്തില്‍ മരിച്ച 16 പേരില്‍ 13 പേരെയും തിരിച്ചറിഞ്ഞു.

നാല് ഇന്ത്യാക്കാരും, അഞ്ച് സുഡാന്‍ സ്വദേശികളും, മൂന്ന് പാകിസ്ഥാനികളും ഒരു കാമറൂണ്‍ സ്വദേശിയുമാണ് മരിച്ചത്. തമിഴ്​നാട് സ്വദേശികളായ സാലിയകുണ്ടു ഗുഡു, ഇമാം കാസിം എന്നിവരാണ്​ മരിച്ച ഇന്ത്യക്കാർ. ശനിയാഴ്ച ഉച്ചയ്ക്ക് 12.35 ഓടെയാണ് ദേര ഫിർജ് മുറാറിലെ തലാല്‍ കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗനം. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.


റിജേഷും ജെഷിയും താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലാണ് തീപിടുത്തമുണ്ടായത്. ഇതില്‍ നിന്നുണ്ടായ വിഷപ്പുക ശ്വസിച്ചാണ് ഇരുവരും മരിച്ചത്. രക്ഷാ പ്രവർത്തനത്തിനിടെയാണ് തമിഴ്നാട് സ്വദേശികള്‍ മരിച്ചത്. ദുരന്തത്തില്‍ മരിച്ച മറ്റുളളവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുളള ശ്രമങ്ങള്‍ നടക്കുകയാണെന്ന് സാമൂഹ്യപ്രവർത്തകനായ നസീർ വാടാനപ്പളളി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.