കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി ഹയ്യാ പ്ലാറ്റ് ഫോം ഖത്തർ വിപുലീകരിച്ചു

കൂടുതല്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി ഹയ്യാ പ്ലാറ്റ് ഫോം ഖത്തർ വിപുലീകരിച്ചു

ദോഹ:രാജ്യത്തേക്ക് വരുന്ന സന്ദർശകർക്ക് കൂടുതല്‍ സൗകര്യപ്രദമാകുന്ന തരത്തില്‍ സേവനങ്ങള്‍ ഉള്‍പ്പെടുത്തി ഹയ്യാ പ്ലാറ്റ് ഫോം ഖത്തർ വിപുലീകരിച്ചു.
എ1, എ2, എ3 എന്നിങ്ങനെയാണ് മൂന്ന് വിഭാഗങ്ങള്‍. വിസ ഓണ്‍ അറൈവല്‍ അല്ലെങ്കില്‍ വിസ ഫ്രീ എന്‍ട്രിക്ക് യോഗ്യതയില്ലാത്ത എല്ലാ രാജ്യക്കാരും എ1 വിഭാഗത്തിലാണ് ഉള്‍പ്പെട്ടിട്ടുളളത്.

എ2 ജിസിസി താമസക്കാർക്ക് ഉളളതാണ്. ഷ്വീഗന്‍, യുകെ, യുഎസ്എ, കാനഡ, ന്യൂസിലന്‍റ് എന്നിവിടങ്ങളില്‍ നിന്നുളള വിസയോ റെസിഡന്‍സിയോ ഉളള അന്താരാഷ്ട്ര സന്ദർശകർക്കുളളതാണ എ3.

രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തില്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നതെന്ന് ഖത്തർ എയർവേസ് ഗ്രൂപ്പ് സിഇഒ അക്ബർ അല്‍ ബക്കർ വാർത്താസമ്മേളത്തില്‍ പറഞ്ഞു. 95 രാജ്യങ്ങളില്‍ നിന്നുളളവർക്ക് ഖത്തറിലേക്ക് വിസ ഓണ്‍ അറൈവല്‍ അല്ലെങ്കില്‍ വിസാരഹിത പ്രവേശനം സാധ്യമാണ്. 2030 ആകുമ്പോഴേക്കും രാജ്യത്തേക്ക് വരുന്നവരുടെ എണ്ണംം 60 ലക്ഷമാക്കുകയെന്നുളളതാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

അതേസമയം, ബിസിനസ്, ടൂറിസ്റ്റ് വിസകളുടെ ഏക പ്ലാറ്റ്ഫോമായി ഹയ്യാ പ്ലാറ്റ് ഫോം മാറുന്ന തരത്തിലാണ് നവീകരണം നടത്തിയിരിക്കുന്നത്. ഖത്തറിലേക്കുളള ബിസിനസ് വിസകള്‍, ടൂറിസ്റ്റ് വിസ, ജിസിസി വിസയുളളവർ, ജിസിസി പൗരന്മാർക്കൊപ്പം യാത്ര ചെയ്യാന്‍ അനുമതിയുളളവർ ( ഓതറൈസേഷന്‍ ഇലക്ട്രോണിക് ട്രാവല്‍ പെർമിറ്റ് ഉളളവർ) എന്നിവരുടെ വിസ പ്രക്രിയകളെ ഹയ്യാ പ്ലാറ്റ് ഫോം ഏകീകരിക്കും. വെബ് സൈറ്റ് വഴിയോ (www.hayya.qa) സ്മാർട് ആപ്ലിക്കേഷന്‍ വഴിയോ നടപടികള്‍ പൂർത്തിയാക്കാം.

ഹയ്യാ ഹോള്‍ഡർമാർക്ക് ഹമദ് വിമാനത്താവളത്തില്‍ ഇ ഗേറ്റ് പ്രവേശനവും സാധ്യമാണ്. അബു സംര അതിർത്തിയിലെ കരമാർഗമാണ് ഖത്തറിലേക്ക് പ്രവേശിക്കുന്നതെങ്കില്‍ ഹയ്യാ പ്ലാറ്റ് ഫോം വേഗത്തില്‍ പ്രവേശനത്തിനുളള പ്രീ രജിസ്ട്രേഷന്‍ ഓപ്ഷന്‍ നല്‍കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.