കൊച്ചി: കത്തോലിക്കാ സഭയിലെ ഏറ്റവും ഉയർന്ന ജുഡീഷ്യൽ അധികാരിയായ അപ്പോസ്തോലിക് സിഗ്നാറ്റുറ, എറണാകുളം അങ്കമാലി അതിരൂപതയിലെ ചില വൈദികർ 2023 ജനുവരി 31-ന് സമർപ്പിച്ച അപ്പീൽ നിരസിച്ചുകൊണ്ട് അതിന്റെ അന്തിമ ഉത്തരവ് പുറപ്പെടുവിച്ചു. എറണാകുളം-അങ്കമാലി ആർക്കി എപാർക്കിയിലെ ഭൂമി വിൽപ്പനയുമായും അതോട് ബന്ധപ്പെട്ട പ്രശ്നങ്ങളെയും പറ്റിയുള്ള , പൗരസ്ത്യ സഭകൾക്കുള്ള ഡിക്കാസ്റ്ററിയുടെ (പൗര്യസ്ത്യ തിരുസംഘം) അന്തിമ തീരുമാനത്തിനെതിരെയാണ് അപ്പീൽ സമർപ്പിച്ചിരുന്നത്.
ഭൂമിവിൽപ്പനയുമായി ബന്ധപ്പെട്ട നിരവധി ആരോപണങ്ങളുടെയും പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിൽ മേജർ ആർച്ച് ബിഷപ്പിനെ അഭിസംബോധന ചെയ്തുകൊണ്ട്, പൗരസ്ത്യ സഭകൾക്കായുള്ള കോൺഗ്രിഗേഷന്റെ പ്രിഫെക്റ്റ് 2019 ജൂൺ 26-ന് ഒരു ഉത്തരവ് അയച്ചിരുന്നു (പ്രോട്ടോ. നമ്പർ 157/2018). അപ്പോസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ എറണാകുളം - അങ്കമാലി അതിരൂപതയുടെ ചുമതലയിൽ നിന്നും ഒഴിവാക്കുന്ന ആ ഉത്തരവിൽ പ്രധാന സാമ്പത്തിക ഇടപാട് സംബന്ധിച്ച നിബന്ധനയിലെ “ റെസ്റ്റിട്യൂഷൻ “ എന്ന വാക്ക് തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് നിരവധി വ്യാജ കഥകൾ പ്രചരിച്ചതായി ഉത്തരവിൽ പറയുന്നു. നഷ്ടം വീണ്ടെടുക്കാൻ മേജർ ആർച്ച് ബിഷപ്പ് വ്യക്തിപരമായി ഉത്തരവാദിയാണ് എന്ന് വത്തിക്കാൻ പറഞ്ഞതായുള്ള കുപ്രചരണങ്ങളെ തള്ളിക്കളഞ്ഞ വത്തിക്കാൻ അർത്ഥശങ്കക്കിടയില്ലാത്ത വിധം എറണാകുളം അങ്കമാലി ആർക്കി എപാർക്കിയിലെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ മേജർ ആർച്ച് ബിഷപ്പ്, സഹായ മെത്രാന്മാർ, വികാരി ജനറൽ, കൂരിയ അധികാരികൾ എന്നിവരുടെ കൂട്ടുത്തരവാദിത്വത്തിന്റെ ഫലമാണെന്ന് വ്യക്തമാക്കി.
2020 ൽ എറണാകുളം - അങ്കമാലി ആർക്കി എപ്പാർക്കി ധനകാര്യ കൗൺസിൽ അംഗീകരിച്ച സാമ്പത്തിക നഷ്ടങ്ങളുടെ പ്രസ്താവന (ഏകദേശം നഷ്ടം 27 കോടി) അന്നത്തെ ഫിനാൻസ് ഓഫീസർ അവതരിപ്പിച്ചിരുന്നു. എറണാകുളം ആർക്കി എപാർക്കിക്ക് ഉണ്ടായ നഷ്ടം ഇങ്ങനെയാണ് കണക്കാക്കിയത് രൂപ. 24.62 കോടി. (18.84 കോടി പ്രധാന തുകയും 9.5% പലിശയും). ഭൂമി വിൽപ്പന സമയത്ത് ഗ്യാരന്റിയായി കോട്ടപ്പടിയിലെ 25 ഏക്കറും ദേവികുളത്ത് 17 ഏക്കറും ഏറ്റെടുത്തതായി കണക്കാക്കും. അവയെ വിൽക്കുന്നതിലൂടെയോ അല്ലെങ്കിൽ ആർക്കി എപാർക്കിയുടെ ആസ്തികളായി പരിഗണിക്കുന്നതിലൂടെയോ ആർക്കി എപാർക്കിക്ക് നേട്ടം മാത്രമേ ഉണ്ടാകൂ എന്നും വത്തിക്കാൻ അംഗീകരിക്കുന്നു
ഭൂമി വില്പന സംബന്ധിച്ച് ഈസ്റ്റേൺ ഡിക്കാസ്റ്ററി നൽകിയ അന്തിമ തീരുമാനത്തെ അപ്പസ്തോലിക് സിഗ്നാറ്റുറ അംഗീകരിച്ചു. അപ്പസ്തോലിക സിംഹാസനം ആഗ്രഹിക്കുന്ന റെസ്റ്റിട്യൂഷൻ എന്നത് പൂർത്തിയാക്കാനുള്ള ഏക മാർഗം നിശ്ചയിച്ചിരിക്കുന്ന വിലയ്ക്ക് കോട്ടപ്പടിയിലെയും ദേവികുളത്തെയും രണ്ട് പ്ലോട്ടുകൾ വിൽക്കുക എന്നതാണ് അല്ലെങ്കിൽ ഇവ അതിരൂപത ആസ്തിയായി കണക്കാക്കണം.
കർദിനാൾ മാർ ആലഞ്ചേരി വ്യക്തിപരമായി നഷ്ടങ്ങൾ നികത്തണം എന്ന് വത്തിക്കാൻ ഡികാസ്റ്ററി ആവശ്യപ്പെട്ടതായി പ്രചരിപ്പിച്ചവർക്കെതിരെ കാനോനികമായ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടതാണെന്ന് വത്തിക്കാൻ ആവശ്യപ്പെടുന്നു. സീറോ മലബാർ സഭയെയും സഭ തലവനെയും ഉന്നംവച്ച് നിരവധി വ്യാജപ്രചാരണങ്ങൾ നടക്കുന്നതിനാൽ ഈ ഉത്തരവ് വിശ്വാസികളുടെ പല സംശയങ്ങൾക്കും വ്യക്തത നൽകുന്നു. ഇത് എറണാകുളത്തെ എല്ലാ സീറോ മലബാർ വിശ്വാസികൾക്കും പ്രത്യേകിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നവർക്കും ഉപകരിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് വത്തിക്കാൻ പരമോന്നത കോടതി ഉത്തരവ് ഉപസംഹരിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.