അനസ്‌തേഷ്യയുടെ അമിതോപയോഗം: രോഗി മരിച്ചതിനെ തുടര്‍ന്ന് യുപിയില്‍ ആശുപത്രി അടച്ചു പൂട്ടി

അനസ്‌തേഷ്യയുടെ അമിതോപയോഗം: രോഗി മരിച്ചതിനെ തുടര്‍ന്ന് യുപിയില്‍ ആശുപത്രി അടച്ചു പൂട്ടി

ഭദോഹി (യുപി): ശസ്ത്രക്രീയ്ക്കായി അനസ്‌തേഷ്യ അമിതമായി നല്‍കിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ്. ഔറായ് നിവാസിയായ വിനയ് തിവാരി കഴിഞ്ഞ വര്‍ഷം നവംബര്‍ 30നാണ് വയറുവേദനയെ തുടര്‍ന്ന് രാം റായ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അപ്പെന്‍ഡിസൈറ്റിസ് ആണെന്ന് പറഞ്ഞ് ആശുപത്രി ഡയറക്ടര്‍ ഡോ. ഗണേഷ് യാദവയുടെ ഭാര്യ ഡോ.സുശീല യാദവ് ഓപ്പറേഷന് വിധേയനാകാന്‍ വിനയ് തിവാരിയോട് ആവശ്യപ്പെട്ടു.

ശസ്ത്രക്രീയക്ക് മുമ്പ് അനസ്തേഷ്യ നല്‍കി മയക്കത്തിലാക്കിയെങ്കിലും അമിത ഡോസായിരുനെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ശസ്ത്രക്രിയയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നില വഷളായതോടെ തിവാരിയെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും രോഗി അപ്പോഴേക്കും മരിച്ചുവെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു.

ജില്ലാ മജിസ്‌ട്രേറ്റ് ഗൗരംഗ് രതിയുടെ നിര്‍ദ്ദേശപ്രകാരം, ആശുപത്രിയുടെ രജിസ്‌ട്രേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ഡോ. ഗണേഷ് യാദവയ്ക്ക് 2.5 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. മരണകാരണം അന്വേഷിക്കാന്‍ മൂന്ന് ഡോക്ടര്‍മാരുടെ സംഘത്തെ ചുമതലപ്പെടുത്തിയിരുന്നതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഗണേഷ് യാദവിനും മറ്റ് ജീവനക്കാര്‍ക്കുമെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 304-എ, ചികിത്സയിലെ അശ്രദ്ധമൂലമുള്ള മരണം പ്രകാരം കേസെടുത്ത് നടപടി സ്വീകരിക്കുന്നതെന്ന് സിഎംഒ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.