ബമ്പറടിച്ച് റെയില്‍വേ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം 2.40 കോടി; 25 ശതമാനം വളര്‍ച്ച

ബമ്പറടിച്ച് റെയില്‍വേ: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം 2.40 കോടി; 25 ശതമാനം വളര്‍ച്ച

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെക്കോഡ് വരുമാനം. 2022-23 സാമ്പത്തിക വര്‍ഷം 2.40 ലക്ഷം കോടി രൂപയുടെ വരുമാനമാണ് റെയില്‍വേ നേടിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 49,000 കോടി രൂപ അധിക നേട്ടമുണ്ടായതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു.

തൊട്ടുമുമ്പത്തെ വര്‍ഷത്തേക്കാള്‍ 25 ശതമാനമാണ് വരുമാനത്തിലെ വളര്‍ച്ച. 63,300 കോടി രൂപയാണ് യാത്രക്കാരില്‍ നിന്ന് മാത്രമുള്ള വരുമാനം. എക്കാലത്തേയും കൂടിയ വളര്‍ച്ചയാണിത്. ചരക്ക് സേവനത്തില്‍നിന്നുള്ള വരുമാനം 1.62 ലക്ഷം കോടി രൂപയായും ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം അധികമാണിത്.

2021-22 സാമ്പത്തിക വര്‍ഷം 39,214 കോടി രൂപയാണ് യാത്രാക്കാരില്‍നിന്നുള്ള വരുമാനം. 1,91,278 കോടി രൂപയുടേതായിരുന്നു ആ വര്‍ഷം മൊത്തം വരുമാനം. 2,37,375 കോടി രൂപയാണ് ഈ വര്‍ഷത്തെ മൊത്തം ചെലവ്. മുന്‍ വര്‍ഷമിത് 2,06,391 കോടി രൂപയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.