കുവൈറ്റ് സിറ്റി: അപ്പസ്തോലിക് വികാരിയേറ്റ് ഓഫ് നോർത്തേൺ അറേബ്യയുടെ കീഴിലുള്ള കുവൈറ്റിലെ അബ്ബാസിയാ സെൻ്റ് ഡാനിയേൽ കംബോണി ഇടവകയിലെ സീറോ മലബാർ വിശ്വാസ പരിശീലനത്തിൻ്റെ വാർഷികാഘോഷമായ "ഗവ് യാ 2023" യുടെ ലോഗോ പ്രകാശനം ചെയ്തു.
ഇടവക വികാരിയും സീറോ മലബാർ സഭയുടെ അപ്പസ്തോലിക് വികാരിയുമായ ഫാ.ജോണി ലോണിസ് മഴുവഞ്ചേരി OFM Cap, കാറ്റിക്കിസം ഡയറക്ടർ ഫാ.പ്രകാശ് കാഞ്ഞിരത്തിങ്കൽ OFM Cap എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു.
വി. മത്തായിയുടെ സുവിശേഷം ഇരുപത്തിരണ്ടാം അദ്ധ്യായം പതിനാലാം തിരുവചനമായ "വിളിക്കപ്പെട്ടവർ വളരെ, തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം'' എന്ന വചനമാണ് ലോഗോയിലെ മുഖ്യപ്രമേയം.
2500 ൽ അധികം കുട്ടികൾ പഠിക്കുന്ന അബ്ബാസിയായിലെ സെൻ്റ് ഡാനിയേൽ കംബോണി ഇടവകയിലെ സീറോ മലബാർ വിശ്വാസപരിശീലന കേന്ദ്രം ലോകത്തിലെ തന്നെ ഏറ്റവും വലിയ സീറോ മലബാർ വിശ്വാസ പരിശീലന കേന്ദ്രമാണ്.
ഏപ്രിൽ 28 ന് വൈകിട്ട് അഞ്ചു മണിയ്ക്ക് അബ്ബാസിയായിലെ ഇൻ്റഗ്രേറ്റഡ് ഇന്ത്യൻ സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം, പൊതുസമ്മേളനം എന്നിവയാണ് മുഖ്യ പരിപാടികൾ.
വിശ്വാസ പരിശീലന കേന്ദ്രം ഹെഡ്മാസ്റ്റർ ജോബി തോമസ് മറ്റത്തിൽ, അസി. ഹെഡ്മാസ്റ്റർ തോമസ് വർഗ്ഗീസ്, സ്റ്റാഫ് സെക്രട്ടറി ഷാജി നാഗരൂർ, ജനറൽ കൺവീനർ അനീഷ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.