കൊച്ചി: സംസ്ഥാനത്ത് മില്‍മ പാല്‍ വില വീണ്ടും വര്‍ധിപ്പിച്ചു. നാളെ മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. പച്ച, മഞ്ഞ കവറുകളിലുള്ള പാലിനാണ് ഒരു രൂപ വീതം വില കൂട്ടിയത്. 29 രൂപയുണ്ടായിരുന്ന മില്‍മ റിച്ചിന് 30 രൂപയും 24 രൂപയുണ്ടായിരുന്ന മില്‍മ സ്മാര്‍ട്ടിന് 25 രൂപയുമാകും.
എന്നാല്‍ പാലിന് വില കൂട്ടിയ വിവിരം മില്‍മ അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്ന് ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി മാധ്യമങ്ങളോട് പ്രതികരിച്ചു. മില്‍മയോട് വിശദീകരണം തേടുമെന്നും അവര്‍ പറഞ്ഞു.
വില കൂട്ടിയ പച്ച, മഞ്ഞ കവറുകളിലുള്ള പാല്‍ വിപണിയില്‍ കുറഞ്ഞ അളവില്‍ മാത്രമേ ചിലവാകുന്നുള്ളൂ എന്ന് മില്‍മ അധികൃതര്‍ പറഞ്ഞു. കൂടുതല്‍ ആവശ്യക്കാരുള്ള നീല കവര്‍ പാലിന്റെ വിലയില്‍ മാറ്റമില്ല. അഞ്ച് മാസം മുമ്പ് പാല്‍ ലിറ്ററിന് ആറ് രൂപ നിരക്കില്‍ വര്‍ധിപ്പിച്ചിരുന്നു.
ബ്രാന്‍ഡ് ഇമേജ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ ഏകീകൃത രീതിയിലുള്ള പാക്കിങ്, ഡിസൈന്‍, ഗുണനിലവാരം, വില, തൂക്കം എന്നിവ നടപ്പാക്കുന്ന 'റിപൊസിഷനിങ് മില്‍മ' എന്ന പദ്ധതിയുടെ ഭാഗമായാണ് ഇപ്പോള്‍ വില കൂട്ടിയത്. എന്നാല്‍ വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് മില്‍മ നല്‍കുന്ന വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.