കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഭരണത്തില്‍ രാജ്യത്തെ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ന്യൂനപക്ഷസഹമന്ത്രി ജോണ്‍ ബര്‍ള. സീറോ മലബാര്‍ സഭ ആസ്ഥാനമായ കാക്കനാട്ടെ സെന്റ്തോമസ് മൗണ്ടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. രാജ്യത്തെ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുന്നത് വളരെയധികം കുറവാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു മണിക്കൂറില്‍ അധികം നീണ്ട കൂടിക്കാഴ്ച ഫലപ്രദമായെന്നാണ് മന്ത്രി പ്രതികരിച്ചത്. പുരോഹിതന്മാര്‍ക്കൊപ്പം പ്രഭാത ഭക്ഷണത്തില്‍ പങ്കു ചേരുകയും ചെയ്തു. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍ രാധാകൃഷ്ണനും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ രണ്ടുദിവസമായി കേന്ദ്രസഹമന്ത്രി എറണാകുളത്തുണ്ട്. ക്രൈസ്തവ സഭകളുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സഭാ അധ്യക്ഷന്മാരുമായി ബിജെപി നേതൃത്വം സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞദിവസം കേരളത്തില്‍ എത്തിയ അദ്ദേഹം മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി സന്ദര്‍ശിക്കുകയും പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ വികസനം ദേവാലയത്തിന് സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോട്ടയത്ത് റബ്ബര്‍ ബോര്‍ഡ് ചെയര്‍മാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.