ടെഹ്റാന്‍:സൗദി അറേബ്യന്‍ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസിനെ ടെഹ്റാന്‍ സന്ദർശിക്കാന്‍ ക്ഷണിച്ച് ഇറാന്‍. ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ മാസം അനുരജ്ഞന കരാറില്‍ ഒപ്പുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദർശനത്തിനുളള ക്ഷണം.
ഇറാന്‍ വിദേശ കാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിട്ടുളളത്. പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി സൗദി രാജാവിനെ ഇറാൻ സന്ദർശിക്കാൻ ക്ഷണിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു.ഇറാൻ പ്രസിഡന്‍റിനെ സൗദി അറേബ്യയിലേക്ക് നേരത്തെ തന്നെ ക്ഷണിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
2016 ലാണ് ഇറാനുമായുളള നയതന്ത്ര ബന്ധം സൗദി അറേബ്യ വിച്ഛേദിക്കുന്നത്. ഷിയാ പുരോഹിതൻ നിമർ അൽ നിമറിനെ റിയാദിൽ വധിച്ചതിനെതിരായ പ്രതിഷേധത്തിനിടെ ടെഹ്‌റാനിലെ എംബസിയും മഷാദിലെ കോൺസുലേറ്റും ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു നടപടി. ചൈനയും ഒമാനും നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് മാർച്ച് 10 ന് ഇരു രാജ്യങ്ങളും അനുരജ്ഞന കരാറില്‍ ഒപ്പുവച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.