കത്തോലിക്കാ കോണ്‍ഗ്രസ് ഒരു ലക്ഷം കര്‍ഷകരുടെ 'കണ്ണീരൊപ്പുകള്‍' കൈമാറി

കത്തോലിക്കാ കോണ്‍ഗ്രസ് ഒരു ലക്ഷം കര്‍ഷകരുടെ 'കണ്ണീരൊപ്പുകള്‍' കൈമാറി

തലശേരി: വര്‍ഷങ്ങളായി കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരിച്ചു കൊണ്ടും അവയ്ക്ക് പരിഹാരം നിര്‍ദ്ദേശിച്ച് കൊണ്ടും കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു ലക്ഷം കണ്ണീരൊപ്പുകള്‍ ശേഖരിച്ചു. ഒപ്പുകള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറുന്നതിനായി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിക്ക് കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേല്‍ കൈമാറി.

റബറിന് 300 രൂപ തറ വില നിശ്ചയിക്കുക, തേങ്ങ ഒരു കിലോയ്ക്ക് 50 രൂപയും കുരുമുളകിന് 700 രൂപയും കശുവണ്ടിക്ക് 200 രൂപയുമാക്കുക, വന്യമൃഗ ശല്യം ഒഴിവാകാന്‍ വനാതിര്‍ത്തിയില്‍ സംരക്ഷണഭിത്തി നിര്‍മിക്കുക, വന്യമൃഗ ആക്രമണത്തില്‍ മരണപ്പെട്ട കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ കത്തോലിക്കാ കോണ്‍ഗ്രസ് നിവേദനത്തിലൂടെ ഉന്നയിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജനറല്‍ സെക്രട്ടറി ബെന്നി പുതിയാംപുറം, ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി അംഗം അഡ്വ. ബിനോയ് തോമസ്, രൂപതാ ഭാരവാഹികളായ ജിമ്മി അയിത്തമറ്റം, ടോമി കണയങ്കല്‍, ഫൊറോന പ്രസിഡന്റുമാരായ തോമസ് ഒഴുകയില്‍, ബെന്നിച്ചന്‍ മഠത്തിനകം, ജോബി പഴയമഠത്തില്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.