സ്ത്രീകളെ, നിങ്ങളുടെ വ്യക്തിത്വത്തില്‍ ഈ സവിശേഷതകള്‍ ഉണ്ടോ?

സ്ത്രീകളെ, നിങ്ങളുടെ വ്യക്തിത്വത്തില്‍ ഈ സവിശേഷതകള്‍ ഉണ്ടോ?

മനുഷ്യബന്ധങ്ങള്‍ എത്രമാത്രം പോസിറ്റീവാകുന്നോ അത്രയും തന്നെ അത് വ്യക്തികളുടെ വളര്‍ച്ചയെ സ്വാധീനിക്കുകയും ചെയ്യുന്നു. ഓരോ വ്യക്തിയും തന്റെ അഭിരുചിക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ചാണ് മറ്റൊരു വ്യക്തിയിലേക്ക് ആകര്‍ഷിക്കപ്പെടുക.

എങ്കില്‍പ്പോലും ചില പൊതുവായ ഘടകങ്ങള്‍ അറിഞ്ഞോ അറിയാതെയോ നമ്മെ ഇക്കാര്യത്തില്‍ സ്വാധീനിക്കാം എന്നാണ് റിലേഷന്‍ഷിപ്പ് എക്‌സ്‌പേര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ മറ്റുള്ളവര്‍ പ്രത്യേകിച്ച് പുരുഷന്മാര്‍ കൂടുതലും ആകര്‍ഷിക്കപ്പെടുന്ന സ്ത്രീകളുടെ ചില പ്രത്യേകതകള്‍ അല്ലെങ്കില്‍ അവരുടെ വ്യക്തതിത്വവുമായി ബന്ധപ്പെട്ട സവിശേഷതകളെക്കുറിച്ചാണ് ഇനി പങ്കുവെയ്ക്കുന്നത്.

മിക്കവാറും പേരും സ്ത്രീകളുടെ സൗന്ദര്യമാണ് പുരുഷന്മാരെ ആകര്‍ഷിക്കുകയെന്ന് പറയാറുണ്ട്. എന്നാല്‍ ബന്ധങ്ങള്‍ ഉണ്ടാക്കുമ്പോള്‍ സൗന്ദര്യത്തിലും അധികം ചില ഘടകങ്ങള്‍ പുരുഷന്മാരെ സ്വാധിനിക്കാം. അത്തരം കഴിവുകളും പ്രത്യേകതകളും ഇതിനൊപ്പം മനസിലാക്കാം...

സെല്‍ഫ് കെയര്‍

മറ്റുള്ളവര്‍ അധികവും ആകര്‍ഷിക്കപ്പെടുന്ന സ്ത്രീകള്‍ നല്ല രീതിയില്‍ സ്വന്തമായി കെയര്‍ നല്‍കുന്നവരായിരിക്കുമത്രേ. ഭക്ഷണം, വ്യായാമം, വ്യക്തി ശുചിത്വം, ഉറക്കം, മാനസികാരോഗ്യത്തിന് വേണ്ട കാര്യങ്ങള്‍ എന്നിങ്ങനെയുള്ള ഘടകങ്ങള്‍ക്കെല്ലാം പ്രാധാന്യം നല്‍കുന്ന- ഇവയെല്ലാം വിട്ടുവീഴ്ചയില്ലാതെ പിന്തുടരുന്നവരായാരിക്കും ഇവര്‍.

പോസിറ്റീവ് മനോഭാവം

ഏത് കാര്യങ്ങളോടും ഏത് സാഹചര്യങ്ങളോടും പോസിറ്റീവായി പ്രതികരിക്കുന്ന അത്തരം മനോഭാവമുള്ള സ്ത്രീകളോടായിരിക്കും കൂടുതല്‍ പേര്‍ക്കും ആകര്‍ഷണം തോന്നുക.

ആധികാരികത

പറയുന്ന കാര്യങ്ങളിലോ ചെയ്യുന്ന കാര്യങ്ങളിലോ എല്ലാ ആധികാരികതയുള്ള സ്ത്രീകള്‍ കൂടുതല്‍ 'അട്രാക്ടീവ്' ആയിരിക്കുമെന്നാണ് റിലേഷന്‍ഷിപ് വിദഗ്ധര്‍ പറയുന്നത്. ആത്മാര്‍ത്ഥമായ സ്വഭാവം, പെരുമാറ്റം, സത്യസന്ധത, സുതാര്യത എന്നിവയെല്ലാം ഇതിലുള്‍പ്പെടും.

കരുണയും അനുതാപവും

മറ്റുള്ളവരോട് ദയയോ കരുണയോ തോന്നുകയും അത് പ്രകടിപ്പിക്കുകയും അനുതാപ പൂര്‍വം മറ്റുള്ളവരെ മനസിലാക്കി അവര്‍ക്ക് കൂടി അവസരം നല്‍കുകയും ചെയ്യുന്ന സ്ത്രീകളോട് കൂടുതല്‍ പേര്‍ക്ക് ഇഷ്ടം തോന്നും.

ആത്മവിശ്വാസം

ആത്മവിശ്വാസമുള്ള സ്ത്രീകളും അട്രാക്ടീവ് ആയിരിക്കുമെന്നാണ് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഈ ആത്മവിശ്വാസം ഒരിക്കലും അഭിനയം ആകരുത്. അത്തരത്തിലുള്ള സ്ത്രീകളോട് ആളുകള്‍ പെട്ടെന്ന് അകലം പാലിക്കുകയും ചെയ്യാം. സത്യസന്ധമായ നിലനില്‍പ് തന്നെയാണ് എപ്പോഴും സൗന്ദര്യത്തിന് ആധാരം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.