തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില്‍ 76.50% പോളിംഗ്. അന്തിമ റിപ്പോര്‍ട്ട് വന്നിട്ടില്ല. ഡിസംബര്‍ എട്ടിന് നടന്ന ആദ്യഘട്ടത്തില്‍ 72.67% പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്.
കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. രാത്രി ഒമ്പത് വരെയുള്ള കണക്കുകള്‍ പ്രകാരം കോട്ടയം-73.91%, എറണാകുളം-77.13%, തൃശൂര്‍ -75.03%, പാലക്കാട്-77.97%, വയനാട്- 79.46% എന്നിങ്ങനെയാണ് പോളിങ് രേഖപ്പെടുത്തിയത്. കൊച്ചി, തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ 62.01%, 63.77% പോളിങ്ങും രേഖപ്പെടുത്തി.
രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 47,28,489 പുരുഷന്‍മാരും 51,28,361 സ്ത്രീകളും 93 ട്രാന്‍സ്‌ജെന്‍ഡറുകളും 265 പ്രവാസികളും അടക്കം 98,57,208 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 57,895 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 12,643 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചത്. 473 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിരുന്നു.
പോളിംഗ് ബൂത്തുകളില്‍ രാവിലെ മുതല്‍ നല്ല തിരക്ക് അനുഭവപ്പെട്ടു. ഉച്ചയോടെ തിരക്ക് അല്‍പം കുറഞ്ഞെങ്കിലും വൈകുന്നേരമായപ്പോള്‍ തിരക്ക് വീണ്ടും വര്‍ദ്ധിച്ചു. ആറുമണി കഴിഞ്ഞും ചില പോളിങ് ബൂത്തുകളില്‍ ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം നല്‍കി. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെ പൊതുവായും ആറു മുതല്‍ ഒരു മണിക്കൂര്‍ കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമാണ് വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നത്.
ചിലയിടങ്ങളില്‍ ചെറിയ സംഘര്‍ങ്ങളുണ്ടായത് ഒഴിവാക്കിയാല്‍ വോട്ടെടുപ്പ് സമാധാന പരമായിരുന്നു. മൂന്നാം ഘട്ടത്തിലുള്ള മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 14 ന് പോളിംഗ് നടക്കും. 16 നാണ് ഫല പ്രഖ്യാപനം. പോളിംഗ് ശതമാനം പൊതുവേ കൂടിയതിന്റെ ഗുണം തങ്ങള്‍ക്കാണന്ന് മൂന്ന് മുന്നണികളും അവകാശപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.