കര്‍ണാടക തിരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും; പൂര്‍ത്തിയാകാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക

കര്‍ണാടക തിരഞ്ഞെടുപ്പ്; പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും; പൂര്‍ത്തിയാകാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക

ബംഗലൂരൂ: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഇന്ന് അവസാനിക്കും. കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും സ്ഥാനാര്‍ത്ഥി പട്ടിക ഇനിയും പൂര്‍ത്തിയായിട്ടില്ല. രണ്ട് മണ്ഡലങ്ങളിലേക്ക് കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ ബിജെപി എല്ലാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി. 

കോണ്‍ഗ്രസ് ഷിഗാവിലെ സ്ഥാനാര്‍ഥിയെ മാറ്റിയാണ് നാലാംഘട്ട പട്ടിക പുറത്തിറക്കിയത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ ഷിഗാവിലാണ് സ്ഥാനാര്‍ഥി മാറ്റം. നേരത്തെ പ്രഖ്യാപിച്ച മുഹമ്മദ് യൂസഫ് സാവനൂരിനു പകരം യാസിര്‍ അഹമ്മദ് ഖാന്‍ പത്താനാണ് പുതിയ സ്ഥാനാര്‍ത്ഥി. ഇതിന്റെ കാരണം നേതൃത്വം വ്യക്തമാക്കിയിട്ടും ഇല്ല. ബാക്കി അഞ്ച് മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇനിയും നടക്കേണ്ടതുണ്ട്.

അതിനിടെ ബിജെപിയില്‍ കലഹം കുറെക്കൂടി രൂക്ഷമായി. മുതിര്‍ന്ന നേതാവ് കെ.എസ്. ഈശ്വരപ്പയുടെ മകന് സീറ്റ് നല്‍കാത്തത് ഭിന്നസ്വരം രൂക്ഷമാക്കി. ഇതേ തുടര്‍ന്ന് ഈശ്വരപ്പ ഇടഞ്ഞതോടെ ശിവമോഗയില്‍ ബിജെപി പ്രതിസന്ധിയിലായി. ലിംഗായത്ത് നേതാവായ എസ്.എന്‍. ചന്നബാസപ്പയ്ക്കാണ് ബിജെപി ഇവിടെ സീറ്റ് നല്‍കിയിരിക്കുന്നത്. ഇതിനെതിരെ ഈശ്വരപ്പയുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.