കിണറ്റില്‍ വീണ കരടി ചത്തു; മയക്കുവെടിയില്‍ പാകപിഴവ് പറ്റിയെന്ന് ഡോക്ടര്‍

കിണറ്റില്‍ വീണ കരടി ചത്തു; മയക്കുവെടിയില്‍ പാകപിഴവ് പറ്റിയെന്ന് ഡോക്ടര്‍

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റില്‍ വീണ കരടി ചത്തു. 50 മിനിറ്റിന് ശേഷമാണ് കിണറ്റില്‍ വീണ കരടിയെ പുറത്തെടുത്തത്. വെള്ളനാട് സ്വദേശി അരവിന്ദിന്റെ വീട്ടിലെ കിണറ്റില്‍ ഇന്നലെ രാത്രിയാണ് കരടി വീണത്. കോഴികളെ പിടിക്കാന്‍ വന്ന കരടി, ആളുകളുടെ ശബ്ദം കേട്ട് ഭയന്നോടുന്നതിനിടെ 20 അടി താഴ്ചയുള്ള കിണറ്റില്‍ വീഴുകയായിരുനെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

അഗ്‌നിശമന സേനയാണ് കരടിയെ പുറത്തെത്തിച്ചത്. രക്ഷാദൗത്യത്തില്‍ വനംവകുപ്പിന് പാളിച്ച പറ്റിയതിന് പിന്നാലെയാണ് ദൗത്യം അഗ്‌നിശമന സേന ഏറ്റെടുത്തത്. മയക്കുവെടിയേറ്റ കരടി 9.25യോടെ ആഴമുള്ള കിണറില്‍ മുങ്ങിത്താഴുകയായിരുന്നു.

വലയില്‍ വലിച്ചുകയറ്റാനുള്ള ശ്രമത്തിനിടെയാണ് വലയുടെ ഒരു വശത്ത് മുറുക്കും കുറഞ്ഞതോടെയാണ് കരടി വെള്ളത്തിലേക്ക് വീണത്. മോട്ടോറുകള്‍ കിണറ്റിലിറക്കി വെള്ളം വറ്റിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മയക്കുവെടി വെച്ചത് കൃത്യമായിരുന്നു. എന്നാല്‍, പാകപ്പിഴ പറ്റിയെന്ന് മയക്കുവെടിവച്ച ഡോ. ജേക്കബ് അലക്‌സാണ്ടര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.