കോവിഡ് 19 ന്റെ പശ്ചാതലത്തിൽ സൗദിയിൽ നിന്നും കേരളയത്തിലേയ്ക്ക് മടങ്ങേണ്ടി വന്ന മലയാളികളുടെ മടക്കയാത്രയ്ക്ക് വേണ്ട നടപടികൾ ഉണ്ടാകണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദേശയകാര്യ മന്ത്രി എസ് ജയശങ്കരിന് വി കെ ശ്രീകണ്ഠൻ നിവേദനം നൽകി .ലക്ഷക്കണക്കിന് മലയാളികളാണ് ഈ കാലയളവിൽ കേരളത്തിലേയ്ക്ക് തിരിച്ചെത്തിയത് .എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇവർക്ക് ജോലി സ്ഥലങ്ങളിലേയ്ക്ക് മടങ്ങാൻ കഴിയാത്ത അവസ്ഥായാണ് . റി എൻട്രി വിസ യുടെ കാലാവധി പലരുടെയും കഴിഞ്ഞ സ്ഥിതിയിലാണ് .സൗദി ഗവണ്മെന്റ് രണ്ട് തവണ റി എൻട്രി വിസ യുടെ കാലാവധി നീട്ടി നൽകിയിരുന്നു .
സെപ്തംബർ യിൽ നീട്ടി നൽകിയ കാലാവധി കഴിഞ്ഞു . സൗദിയിൽ തൊഴിലുടമകൾക്ക് വിസ കാലാവധി നീട്ടി നൽകാൻ കഴിയും .നീട്ടി നൽകലിന് വളരെയധികം സാമ്പത്തിക ചിലവ് ഉണ്ടാവുന്നതിനാൽ കുറഞ്ഞ ശമ്പളത്തിന് മറ്റ് ജീവനക്കാരെ നിയമിക്കുകയാണ് സൗദിയിൽ തൊഴിലുടമകൾ . ഇത് ഭൂരിഭാകം പേരുടെയും ജോലി നഷ്ടത്തിന് കാരണമാകുമെന്നും , വന്ദേ ഭാരത് മിഷനിലൂടെ സൗദിയിലേയ്ക്ക് വിമാന സർവ്വീസുകൾ തുടങ്ങണമെന്നും എം പി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.