എഐ ക്യാമറകള്‍ മിഴി തുറന്നു: ഒരു മാസത്തേക്ക് പിഴയില്ല; മെയ് 19 വരെ ബോധവല്‍ക്കരണം

എഐ ക്യാമറകള്‍ മിഴി തുറന്നു: ഒരു മാസത്തേക്ക് പിഴയില്ല; മെയ് 19 വരെ ബോധവല്‍ക്കരണം

തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനങ്ങള്‍ കണ്ടെത്താനായി സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകള്‍ ( എഐ കാമറകള്‍) പ്രവര്‍ത്തിച്ചു തുടങ്ങി. ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

എഐ കാമറകള്‍ ഉപയോഗിച്ച് പിടികൂടുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഒരുമാസം പിഴ ഈടാക്കില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.

മെയ് 19 വരെ ബോധവല്‍ക്കരണം നല്‍കാനാണ് തീരുമാനം. പിന്നീട് പിഴ ഈടാക്കി തുടങ്ങും. വേണ്ടത്ര ബോധവല്‍കണം ഉണ്ടായില്ലെന്ന പരാതിയെ തുടര്‍ന്നാണ് ഒരു മാസം അതിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.

കാമറകള്‍ക്കായി പുതിയ നിയമം കൊണ്ടു വന്നിട്ടില്ല. നിയമം തെറ്റിക്കുന്നവര്‍ക്ക് ഫോണില്‍ സന്ദേശമെത്തും. നിയമനം പാലിക്കുന്നവര്‍ പേടിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

എഐ കാമറകള്‍ നിലവിലുളള സ്ഥലത്ത് നിന്നും മറ്റിടങ്ങളിലും മാറ്റി സ്ഥാപിക്കുമെന്ന് മന്ത്രി അറിയിച്ചു. റോഡുകള്‍ നല്ല നിലവാരത്തിലായതിനാല്‍ വേഗപരിധി പുനക്രമീകരിക്കും. ഇക്കാര്യത്തില്‍ പുതിയ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റല്‍ ലൈസന്‍സിലേക്ക് മാറ്റാന്‍ അടുത്ത ഒരു വര്‍ഷത്തേക്ക് 200 രൂപയും പോസ്റ്റല്‍ ചാര്‍ജും അടച്ചാല്‍ മതി. ഒരു വര്‍ഷം കഴിഞ്ഞാല്‍ 1500 രൂപയും പോസ്റ്റല്‍ ചാര്‍ജും നല്‍കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ആദ്യമായാണ് നിര്‍മ്മിത ബുദ്ധി കാമറകള്‍ വഴി നിയമ ലംഘനം പിടികൂടി പിഴയീടാക്കുന്നത്. നഗര, ഗ്രാമ വ്യത്യസമില്ലാതെ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിയമലംഘനം കാമറ പിടികൂടിയാല്‍ ഉടന്‍ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശം ലഭിക്കും. ഒരാഴ്ചക്കുള്ളില്‍ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. കെല്‍ട്രോണ്‍ ആണ് കാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.