ദുബായ്: ഈദ് അവധിയിലേക്ക് കടന്നിരിക്കുകയാണ് യുഎഇ. ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ചാന്ദ്രനിരീക്ഷണകമ്മിറ്റിയോഗം ഇന്ന് ചേരും. ഇന്ന് മാസപ്പിറവി ദൃശ്യമാവുകയാണെങ്കില്‍ നാളെയായിരിക്കും രാജ്യത്ത് ഈദുല്‍ ഫിത്ർ. ഇന്ന് മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ നാളെ റമദാന്‍ 30 പൂർത്തിയാക്കി ശനിയാഴ്ചയായിരിക്കും ഈദുല്‍ ഫിത്ർ. ശവ്വാല്‍ 3 വരെ രാജ്യത്ത് പൊതു അവധിയാണ്.
യാസ് ഐലന്‍റില്‍ ഈദിന്‍റെ ആദ്യ രണ്ട് ദിവസങ്ങളിലും രാത്രി 9 മണിക്ക് കരിമരുന്ന് ആഘോഷമുണ്ടാകും.
അബുദബി കോർണിഷില്‍ എട്ട് കിലോമീറ്റർ ദൂരത്തിലാണ് വെടിക്കെട്ട് ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 21 വെളളിയാഴ്ച രാത്രി 9 മണിക്കാണ് ആഘോഷം.
അല്‍ മുഖൈര ബെയിലും ഏപ്രില്‍ 21 ന് രാത്രി 9 മണിക്ക് കരിമരുന്ന് ആഘോഷമുണ്ടാകും.
ഹൂദരിയാത്ത് ഐലന്‍റില്‍ ഏപ്രില്‍ 22 രാത്രി 9 മണിക്കാണ് വെടിക്കെട്ട്.
അലൈന്‍ ഹസ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 21 ന് രാത്രി 9 മണിക്ക് 10 മിനിറ്റ് നീലുന്ന വെടിക്കെട്ട് ഒരുക്കിയിട്ടുണ്ട്.
ദുബായ് പാർക്സ് ആന്‍റ് റിസോർട്ടില്‍ ഏപ്രില്‍ 22 ന് 7 മണിക്കും 9 മണിക്കും വെടിക്കെട്ട് കാണാം. പ്രവേശനം സൗജന്യമാണ്.
ഗ്ലോബല്‍ വില്ലേജില്‍ എല്ലാ ദിവസവും രാത്രി 9 മണിക്ക് വെടിക്കെട്ടുണ്ട്.
ബ്ലൂ വാട്ടർ ഐലന്‍റില്‍ ഏപ്രില്‍ 22 ന് രാത്രി 9 മണിക്ക് കരിമരുന്ന് പ്രദർശനമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.