ഇസ്ലാമാബാദ്: ഖോഖർ ടൗണിലെ വോയ്‌സ് ഓഫ് ജീസസ് പള്ളിയിൽ ഇരച്ചുകയറി ആക്രമണം നടത്തി സായുധ സംഘം. വിശുദ്ധ കുർബാനയിൽ പങ്കെടുത്ത വിശ്വാസികളെ ഉപദ്രവിക്കുകയും ഭയപ്പെടുത്തുകയും ചെയ്തു. വോയ്‌സ് ഓഫ് ജീസസ് പ്രൊട്ടസ്റ്റന്റ് സഭയുടെ പ്രവർത്തകരെ ഉപദ്രവിക്കാൻ തുടങ്ങിയതോടെയാണ് സംഭവം പൊതു ജനം അറിഞ്ഞത്.
അക്രമാസക്തരായ 40 പേരടങ്ങുന്ന സായുധ സംഘം ദേവാലയത്തിന് നേർക്ക് വെടിയുതിർക്കുകയും, കല്ലേറ് നടത്തുകയും ചെയ്തു.
ദേവാലയത്തിന്റെ പുറം ഭിത്തിയിൽ വെടിയുണ്ടയുടെ മൂന്നോളം പാടുകൾ ദൃശ്യമാണ്. ഗേറ്റും ജനാലകളും തകർക്കപ്പെട്ടു. ക്രിസ്ത്യൻ ദേവാലയങ്ങളുള്ള മേഖലയിലെ ക്രിസ്ത്യാനികൾ കടുത്ത ഭീതിയിലാണ്. ദേവാലയത്തിന് ചുറ്റും പോലീസ് ശക്തമായ കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. അറുപതോളം ക്രിസ്ത്യൻ കുടുംബങ്ങളാണ് ദേവാലയത്തിന് ചുറ്റും ഉള്ളത്.
പ്രാദേശിക വചനപ്രഘോഷകൻ യൂനസ് മസിഹ സംഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ, തന്റെ മകളേയും കൊണ്ട് മകൻ വീട്ടിലേക്ക് മടങ്ങുന്ന വഴിക്ക് മോട്ടോർ സൈക്കിളിൽ എത്തിയവർ അവരെ പിന്തുടർന്നെന്നും തന്റെ ഇളയ സഹോദരനും മകനും അവരെ തടയുവാൻ ശ്രമിച്ചതിനെ തുടർന്ൻ മൽപ്പിടുത്തമുണ്ടായതിന് പിന്നാലെയാണ് അവർ മറ്റുള്ളവരെ വിളിച്ച് ദേവാലയത്തിൽ പ്രവേശിക്കുവാൻ ശ്രമിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.