ഫൈസര്‍ കോവിഡ് വാക്‌സിന് അമേരിക്കയും അനുമതി നല്‍കിയേക്കും എന്ന് സൂചന. ഫൈസറിന് അടിന്തര അനുമതി നല്‍കാന്‍ യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കി. മുതിര്‍ന്ന ആരോഗ്യ വിദഗ്ധരാണ് നിര്‍ദേശം നല്‍കിയത്. ബ്രിട്ടന്‍, കാനഡ, ബഹ്‌റൈന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് നിലവില്‍ വാക്‌സിന് അനുമതി നല്‍കിയത്.
അമേരിക്കയിൽ മരുന്നിന്റെ വിതരണം അടുത്ത ആഴ്ച മുതല്‍ തുടങ്ങാനാണ് നിര്‍ദേശം. ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് ബാധിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള മറ്റുവിഭാഗങ്ങള്‍ എന്നിവര്‍ക്കാണ് ആദ്യം പരിഗണന നല്‍കുന്നത്. ബ്രിട്ടനാണ് ഫൈസര്‍ നിര്‍മിച്ച വാക്‌സിന് ആദ്യം അനുമതി നല്‍കിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.