ന്യൂഡല്‍ഹി: ശരദ് പവാറിനെ യുപിഎ അധ്യക്ഷനാക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കര്‍ഷക സമരത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനും പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനുമാണ് ഇത്തരം അഭ്യൂഹങ്ങള്‍ ഉയര്‍ത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
പുറത്തു വന്ന അഭ്യൂഹങ്ങളില്‍ സത്യമില്ലെന്നും പ്രതിപക്ഷത്തെ ആശയക്കുഴപ്പിത്തിലാക്കാനും ഭിന്നിപ്പിക്കാനുമാണ് ചിലര്‍ നടത്തുന്ന ശ്രമമാണ് ഇതിന് പിന്നിലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് എന്‍സിപിയും പ്രതികരിച്ചു. ഒരു ദിനപത്രത്തിന്റെ പംക്തിയിലാണ് ശരദ് പവാര്‍ യുപിഎ നേതൃസ്ഥാനം ഏറ്റെടുക്കുമെന്ന് അഭിപ്രായപ്പെട്ടത്.
സംഭവം വാര്‍ത്തയായതോടെ പത്രം പംക്തി പിന്‍വലിച്ചു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് നടപടികള്‍ തുടങ്ങിയ സാഹചര്യത്തിലാണ് അഭ്യൂഹം പരന്നത്. സോണിയാ ഗാന്ധി യുപിഎ അധ്യക്ഷയായി തുടരും. അവരെ മാറ്റാന്‍ യാതൊരു നീക്കവുമില്ല. കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണ്. അതുകൊണ്ടു തന്നെ യുപിഎ ചെയര്‍പേഴ്സണായി സോണിയ ഗാന്ധി തന്നെ തുടരുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.