ദുബായ്:ഈദ് ആഘോഷനിമിഷങ്ങള്‍ പങ്കുവച്ച് യുഎഇ ഭരണാധികാരികള്‍.യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്‍സ്റ്റാഗ്രാം പേജിലാണ് കുടുംബമൊന്നിച്ചുളള ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.
അവധിക്കാലം കുടുംബമൊന്നിച്ച് ചെലവഴിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്ന കുറിപ്പോടെയാണ് ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ 3.2 ദശലക്ഷം ഫോളോവേഴ്സുണ്ട് അദ്ദേഹത്തിന്.

യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മകനും ദുബായ് കിരീടവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമൂം പേരക്കിടാങ്ങളുമുളള വീഡിയോകളും ഫോട്ടോകളും പങ്കുവച്ചു.ദുബായ് ഉപഭരണാധികാരി ഷെയ്ഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരേയും ചിത്രങ്ങളില്‍ കാണാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.