വന്ദേഭാരത് ബുക്കിങ് ആരംഭിച്ചു: കാസര്‍കോട്ടു നിന്ന് ആദ്യസര്‍വീസ് 26 ന്; എ.സി ചെയര്‍കാറിന് 1,590 രൂപ

 വന്ദേഭാരത് ബുക്കിങ് ആരംഭിച്ചു: കാസര്‍കോട്ടു നിന്ന് ആദ്യസര്‍വീസ് 26 ന്; എ.സി ചെയര്‍കാറിന് 1,590 രൂപ

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ഇന്ന് രാവിലെ എട്ട് മുതലാണ് ബുക്കിങ് ആരംഭിച്ചത്. 25 ന് പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യുന്ന വന്ദേഭാരതിന്റെ തിരുവനന്തപുരത്ത് നിന്നുള്ള സാധാരണ സര്‍വീസ് ആരംഭിക്കുന്നത് 28 നാണ്. കാസര്‍കോട് നിന്നുള്ള സര്‍വീസ് 26 ന് ആരംഭിക്കും.

തിരുവനന്തപുരത്തു നിന്ന് കാസര്‍കോട്ടേക്ക് എ.സി ചെയര്‍കാറിന് 1,590 രൂപയാണ് ടിക്കറ്റ് നിരക്ക്. എക്സിക്യൂട്ടീവ് ചെയര്‍കാറിന് 2,880 രൂപയും. കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് എ.സി ചെയര്‍കാറില്‍ 1,520 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറിന് 2,815 രൂപയുമാണ് നിരക്ക്.

ചെയര്‍കാറില്‍ 914 സീറ്റും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 86 സീറ്റുമാണ് ഉള്ളത്. ഐ.ആര്‍.സി.ടി.സി വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് വഴിയും സ്റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടര്‍ വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ടിക്കറ്റ് നിരക്ക് ഇങ്ങനെ:

തിരുവനന്തപുരത്ത് നിന്ന് (ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ചെയര്‍കാര്‍)

കൊല്ലം- 435, 820
കോട്ടയം- 555, 1075
എറണാകുളം ടൗണ്‍- 765, 1420
തൃശൂര്‍- 880, 1650
ഷൊര്‍ണൂര്‍- 950, 1775
കോഴിക്കോട്- 1090, 2060
കണ്ണൂര്‍- 1260, 2415
കാസര്‍കോട്- 1590, 2880

കാസര്‍കോട് നിന്ന് (ചെയര്‍കാര്‍, എക്സിക്യൂട്ടീവ് ചെയര്‍കാര്‍)

കണ്ണൂര്‍- 445, 840
കോഴിക്കോട്- 625, 1195
ഷൊര്‍ണൂര്‍- 775, 1510
തൃശൂര്‍- 825, 1600
എറണാകുളം- 940, 1835
കോട്ടയം- 1250, 2270
കൊല്ലം- 1435, 2645
തിരുവനന്തപുരം- 1520, 2815


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.