യാത്രാക്കാരുടെ എണ്ണം 200 കോടി കവിഞ്ഞ് ദുബായ് മെട്രോ

യാത്രാക്കാരുടെ എണ്ണം 200 കോടി കവിഞ്ഞ് ദുബായ് മെട്രോ

ദുബായ്:ദുബായ് മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം 200 കോടി കവിഞ്ഞു. യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സന്തോഷവിവരം പങ്കുവച്ചത്. 2009 സെപ്റ്റംബർ 9 നാണ് മെട്രോ സർവ്വീസ് ആരംഭിച്ചത്.

ഞങ്ങളെന്താണോ വാഗ്ദാനം ചെയ്തത്, അത് നിറവേറ്റി.ദുബായ് മെട്രോയെന്ന ആശയം പുതിയതായിരുന്നു. പരസ്പര വിരുദ്ധമായ അഭിപ്രായങ്ങള്‍ വന്നിരുന്നുവെങ്കിലും ഞങ്ങള്‍ മെട്രോ നടപ്പിലാക്കുകയെന്ന തീരുമാനവുമായി മുന്നോട്ടുപോയി. ഇപ്പോള്‍ മെട്രോ ഒരു നാഴികകല്ല് പിന്നിട്ടിരിക്കുന്നു. 2009 സെപ്റ്റംബർ 9 ന് മെട്രോ ആരംഭിച്ചതുമുതല്‍ ഇതുവരെ 200 കോടി യാത്രാക്കാരാണ് ദുബായ് മെട്രോയിലൂടെ യാത്ര ചെയ്തത്. ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

നിലവില്‍ ദുബായ് മെട്രോയ്ക്ക് 129 ട്രെയിനുകളാണ് ഉളളത്. 53 സ്റ്റേഷനുകള്‍. ഒരു ദിവസത്തെ ശരാശരി യാത്രക്കാർ 6 ലക്ഷമാണ്. കൃത്യത 99.7 ശതമാനവും. ദുബായ് മെട്രോയ്ക്ക് രണ്ട് ലൈനുകളാണ് ഉളളത്. റെഡ് ലൈനിലൂടെ 1.342 ബില്ല്യണ്‍ യാത്രാക്കാരും ഗ്രീന്‍ ലൈനിലൂടെ 673.531 മില്ല്യണ്‍ യാത്രാക്കാരും സഞ്ചരിച്ചു.

ഷെയ്ഖ് മുഹമ്മദിന്‍റെ ദീർഘവീക്ഷണമാണ് ദുബായ് മെട്രോ ഉള്‍പ്പടെയുളള ലോകോത്തര ഗതാഗത ശൃംഖല കെട്ടിപ്പടുക്കാന്‍ ദുബായ്ക്ക് കരുത്തായതെന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.