കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊച്ചിയിലെത്തി. വ്യോമ സേനയുടെ പ്രത്യേക വിമാനത്തില്‍ തനി കേരളീയ വേഷം ധരിച്ച് നാവിക സേന ആസ്ഥാനത്തിറങ്ങിയ മോഡി വെണ്ടുരുത്തി പാലത്തില്‍ നിന്നാരംഭിച്ച റോഡ് ഷോയില്‍ പങ്കെടുക്കുകയാണ്.
'യുവം' എന്ന പേരില്‍ നടക്കുന്ന യുവജന സംഗമ വേദിയായ തേവര എസ്.എച്ച് കോളജ് വരെ 1.8 കിലോ മീറ്ററാണ് റോഡ് ഷോ. സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നുപോകുന്ന ഭാഗങ്ങളില്‍ കര്‍ശന ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
റോഡ് ഷോയ്ക്ക് ശേഷം വൈകുന്നേരം ആറിന് തേവര എസ്.എച്ച് കോളജ് അങ്കണത്തില്‍ നടക്കുന്ന 'യുവം' പരിപാടിയില്‍ പ്രധാനമന്ത്രി യുവാക്കളുമായി സംവദിക്കും. തുടര്‍ന്ന് താജ് മലബാര്‍ ഹോട്ടലിലേക്ക് പോകുന്ന അദേഹം വിവിധ ക്രൈസ്തവ മത മേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും.
നാളെ തിരുവനന്തപുരത്തെത്തുന്ന പ്രധാനമന്ത്രി കേരളത്തിന് ലഭിച്ച വന്ദേ ഭരത് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. പിന്നീട് തിരുവനന്തപുരത്ത് നടക്കുന്ന മറ്റൊരു ചടങ്ങില്‍ കൊച്ചി വാട്ടര്‍ മെട്രോയും അദേഹം ഉദ്ഘാടനം ചെയ്യും.
ക്രൈസ്തവ മതമേലധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച അതീവ പ്രധാന്യത്തോടെയാണ് ബി.ജെ.പി ഉറ്റുനോക്കുന്നത്. ക്രൈസ്തവ വിഭാഗങ്ങളുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കലാണ് കൂടിക്കാഴ്ചയിലൂടെ ബിജെപി ലക്ഷ്യമിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.