ചെറുപുഷ്പ സഭ പഞ്ചാബ്-രാജസ്ഥാന്‍ മിഷന്‍ സുവര്‍ണ ജൂബിലി നിറവില്‍

ചെറുപുഷ്പ സഭ പഞ്ചാബ്-രാജസ്ഥാന്‍ മിഷന്‍ സുവര്‍ണ ജൂബിലി നിറവില്‍

ചണ്ഡീഗഡ്: ചെറുപുഷ്പ സഭ (CST Fathers) യുടെ 1973 ല്‍ ആരംഭംകുറിച്ച പഞ്ചാബ്-രാജസ്ഥാന്‍ മിഷന്‍ സുവര്‍ണ്ണ ജൂബിലി നിറവില്‍. പഞ്ചാബ്-രാജസ്ഥാന്‍ സിഎസ്റ്റി ക്രിസ്തുജ്യോതി പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഏപ്രില്‍ ഇരുപത്തിയാറ് ബുധന്‍ വൈകിട്ട് അഞ്ചിന് പഞ്ചാബിലെ കൊട്ട് ഷമിര്‍, ലിറ്റില്‍ ഫ്ളവര്‍ ആശ്രമത്തിലും ഏപ്രില്‍ 27 വ്യാഴാഴ്ച പഞ്ചാബിലെ ശ്രി മുക്തര്‍ സാഹിബ് ലിറ്റില്‍ ഫ്ളവര്‍ ആശ്രമത്തിലുമായി നടക്കും.

ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ജലന്ദര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസ്, ഗോരഖ്പൂര്‍ ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം, സിംല ചണ്ടീഗഡ് ബിഷപ്പ് ഇഗ്നേഷ്യസ് ലയോള മസ്‌കാരനാസ്, ഫരീദാബാദ് രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നീ മെത്രാന്മാരും ചെറുപുഷ്പ സഭ സുപ്പീരിയര്‍ ജനറാള്‍ റവ. ഡോ. ജോജോ വരകുകാലയില്‍ സിഎസ്റ്റി തുടങ്ങിയവരും മറ്റു വിശിഷ്ടാതിഥികളും ചടങ്ങുകളില്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26