ദുബായ് കാഠ്മണ്ഡു വിമാനത്തില്‍ പക്ഷി ഇടിച്ച സംഭവം, വിശദീകരിച്ച് ഫ്ളൈ ദുബായ്

ദുബായ് കാഠ്മണ്ഡു വിമാനത്തില്‍ പക്ഷി ഇടിച്ച സംഭവം, വിശദീകരിച്ച് ഫ്ളൈ ദുബായ്

ദുബായ്: കാഠ്മണ്ഡുവില്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെ പക്ഷിയിടിച്ച സംഭവത്തില്‍ പരിശോധനകള്‍ തുടരുമെന്ന് ഫ്ളൈദുബായ്. പ്രാദേശിക സമയം 12.11 നാണ് 150 യാത്രാക്കാരുമായി വിമാനം സുരക്ഷിതമായി ദുബായ് വിമാനത്താവളത്തില്‍ ലാന്‍റ് ചെയ്തത്. ഫ്ളൈ ദുബായുടെ FZ 576 വിമാനമാണ് കാഠ്മണ്ഡുവില്‍ നിന്ന് പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചത്.

തങ്ങളുടെ പരിചയസമ്പന്നരായ ഫ്ളൈറ്റ് ഉദ്യോഗസ്ഥർ നടപടി ക്രമങ്ങള്‍ പിന്തുടരുകയും എഞ്ചിന്‍ സാധാരണ രീതിയില്‍ പ്രവർത്തിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞതിന് ശേഷമാണ് യാത്ര തുടർന്നത്. ഇതേ തുടർന്നാണ് വിമാനം സുരക്ഷിതമായി ദുബായില്‍ ഇറക്കാന്‍ സാധിച്ചത്. ഇറക്കിയ ശേഷമുളള പരിശോധനകള്‍ തുടരുകയാണ്. ജീവനക്കാരുടെയും യാത്രാക്കാരുടെയും സുരക്ഷയ്ക്കാണ് ഫ്ളൈ ദുബായ് മുന്‍ഗണന നല്‍കിയത്. യാത്ര ഷെഡ്യൂളില്‍ ഏതെങ്കിലും തരത്തില്‍ അസൗകര്യമുണ്ടായെങ്കില്‍ ക്ഷമചോദിക്കുന്നുവെന്നും ഫ്ളൈദുബായ് അധികൃതർ വ്യക്തമാക്കി.

വിമാനത്താവളത്തില്‍ നിന്ന് പറന്നുയർന്ന ഉടനെ പക്ഷിയിടിക്കുകയും എഞ്ചിനില്‍ തീ പടരുകയും ചെയ്തത് പരിഭ്രാന്തിയുണ്ടാക്കിയെങ്കിലും പൈലറ്റിന്‍റെ അവസരോചിതമായ ഇടപെടല്‍ മൂലം അടിയന്തരലാന്‍റിംഗ് ഒഴിവാക്കി ദുബായ് വിമാനത്താവളത്തില്‍ തന്നെ സുരക്ഷിതമായി ലാന്‍റ് ചെയ്യാന്‍ സാധിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.