തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്കകള്‍ പരത്തി പുതിയ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തി. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. ആഫ്രിക്കയില്‍ കണ്ടുവരുന്ന പ്ലാസ്‌മോഡിയം ഓവേല്‍ എന്ന രോഗാണു പരത്തുന്ന മലമ്പനി സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ ജവാനിലാണ് സ്ഥിരീകരിച്ചത്. മറ്റ് മലമ്പനി രോഗങ്ങള്‍ക്ക് സമാനമായ ചികിത്സയാണ് ഓവേല്‍ കാരണമാകുന്ന മലമ്പനിക്കും നല്‍കുന്നത്.
കേരളത്തില്‍ അപൂര്‍വമായാണ് ഇത്തരം ജനുസില്‍പ്പെട്ട മലമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫാല്‍സിപ്പാരം ഉള്‍പ്പടെയുളള മലമ്പനിയുടെ അത്ര മാരകമല്ല ഓവേല്‍ കാരണമാകുന്ന മലമ്പനി. പ്ലാസ്‌മോഡിയം വൈവാക്‌സ്, പ്ലാസ്‌മോഡിയം ഫാല്‍സിപ്പാരം, പ്ലാസ്‌മോഡിയം മലേറിയ, പ്ലാസ്‌മോഡിയം നോളസി, പ്ലാസ്‌മോഡിയം ഓവാലെ എന്നീ അഞ്ച് ഇനങ്ങളിലാണ് മലേറിയയ്ക്ക് കാരണമാകുന്ന പ്രോട്ടോസോവ സാധാരണയായി കണ്ടുവരുന്നത്. ഇവയില്‍ പ്ലാസ്‌മോഡിയം വിവാക്‌സ്, പ്ലാസ്‌മോഡിയം ഫാല്‍സിപ്പാരം എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും സാധാരണമായത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.