ഈദ് ദിനം : ദുബായ് വിമാനത്താവളത്തിലെത്തിയത് 2 ലക്ഷം യാത്രാക്കാർ

ഈദ് ദിനം : ദുബായ് വിമാനത്താവളത്തിലെത്തിയത്  2 ലക്ഷം യാത്രാക്കാർ

ദുബായ്: ഈദുല്‍ ഫിത്തർ ദിനത്തില്‍ ദുബായ് വിമാനത്താവളത്തിലെത്തിയത് 200,000 യാത്രക്കാ‍ർ. 24 മണിക്കൂറിനുള്ളിലെ കണക്കാണിത്. ഇതിൽ 1.10 ലക്ഷം പേരും ദുബായിൽ വിമാനമിറങ്ങിയവരും ബാക്കി ദുബായിൽ നിന്നും പല ന​ഗരങ്ങളിലേക്ക് പോയവരുമാണ്.

2023-ൽ ദുബായ് വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം കൂടുകയാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ ലെഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു.

ഈ മാസം ആദ്യം എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണല്‍(എസിഐ) ദുബായ് വിമാനത്താവളത്തെ തുടർച്ചയായി ഒമ്പതാം വർഷവും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തിരഞ്ഞെടുത്തിരുന്നു. 2022 6.6 കോടി ആളുകളാണ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. ഈ വർഷം 7.8 കോടി പേരെയാണ് യാത്രക്കാരായി പ്രതീക്ഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.