ന്യൂഡല്‍ഹി: ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി സുഡാനില്‍ നിന്ന് ഒഴിപ്പിക്കുന്ന ആദ്യ ഇന്ത്യന്‍ സംഘം ജിദ്ദയിലേയ്ക്ക് പുറപ്പെട്ടു. ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലിലാണ് സംഘം യാത്ര തിരിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ദൗത്യത്തിന്റെ ഭാഗമായി നാവിക സേനയുടെ ഐഎന്‍എസ് സുമേധ കഴിഞ്ഞ ദിവസം സുഡാന്‍ തുറമുഖത്ത് എത്തിയിരുന്നു. ഐഎന്‍എസ് സുമേധയില്‍ യാത്ര തിരിക്കുന്ന ഇന്ത്യന്‍ സംഘത്തിന്റെ ചിത്രങ്ങള്‍ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വറ്ററില്‍ പങ്കുവച്ചു. സുഡാനില്‍ നിന്ന് ഒഴിപ്പിക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദിയറിയിച്ചുകൊണ്ട് ആളുകള്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു. 278 ഇന്ത്യക്കാരുമായാണ് ഐഎന്‍എസ് സുമേധ സുഡാനില്‍ നിന്ന് ജിദ്ദയിലേയ്ക്ക് പുറപ്പെട്ടത്. ഇതില്‍ കുട്ടികളും ഉള്‍പ്പെടുന്നതായി അധികൃതര്‍ അറിയിച്ചു.
ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായി രണ്ട് ഗതാഗത വിമാനങ്ങളാണ് സുഡാന്‍ തുറമുഖത്ത് രക്ഷാപ്രവര്‍ത്തനതിനായി എത്തിയിരുന്നത്. ജിദ്ദയിലെത്തിയ ശേഷം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സുഡാനിലുടനീളം 3000 ത്തോളം ഇന്ത്യക്കാരാണുണ്ടായിരുന്നത്. സുഡാനില്‍ സൈന്യവും അര്‍ദ്ധസൈന്യവും തമ്മിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.