കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേഭാരതിന് സ്വീകരണം നല്‍കി സിപിഎം നേതാക്കള്‍. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ചു. എംഎല്‍എമാരായ കെ.വി. സുമേഷും കടന്നപ്പള്ളി രാമചന്ദ്രനും ഒപ്പമുണ്ടായിരുന്നു.
അഞ്ച് മിനിറ്റോളം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ കയറിയ നേതാക്കള്‍ കോച്ചുകളിലൂടെ നടന്ന ശേഷമാണ് പുറത്തിറങ്ങിയത്. യാത്രക്കാരോടും ഉദ്യോഗസ്ഥരോടും കുശലം പറഞ്ഞു.
തലശേരിയില്‍ നഗരസഭാ അധ്യക്ഷ കെ.എം. ജമുനാറാണി ലോക്കോ പൈലറ്റിനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ചു. പയ്യന്നൂരില്‍ ട്രെയിനിനെ സ്വീകരിക്കാന്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും എത്തിയിരുന്നു.
അതിനിടെ ഷൊര്‍ണൂരിലെത്തിയ ട്രെയിനില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വി.കെ. ശ്രീകണ്ഠന്‍ എംപിയുട പോസ്റ്റര്‍ പതിപ്പിച്ചത് വിവാദമായി. ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ട്രെയിനിന് നല്‍കിയ സ്വീകരണത്തിനിടെയാണ് ബോഗിയിലെ ഗ്ലാസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് എംപി കൂടിയായ ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിപ്പിച്ചത്. പിന്നാലെ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പോസ്റ്റര്‍ കീറിക്കളഞ്ഞു.
സംഭവത്തില്‍ ഷൊര്‍ണൂര്‍ ആര്‍പിഎഫ് കേസെടുത്തിട്ടുണ്ട്. യുവമോര്‍ച്ച നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പോസ്റ്റര്‍ പതിപ്പിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ഡിസിസിയും തന്റെ അറിവോടെയല്ല പോസ്റ്റര്‍ പതിപ്പിച്ചതെന്ന് ശ്രീകണ്ഠന്‍ എംപിയും പ്രതികരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.