വാട്‌സാപ്പ് അക്കൗണ്ട് നാല് ഫോണുകളില്‍ വരെ ഉപയോഗിക്കാം; പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ച് മെറ്റ

വാട്‌സാപ്പ് അക്കൗണ്ട് നാല് ഫോണുകളില്‍ വരെ ഉപയോഗിക്കാം; പുതിയ അപ്‌ഡേറ്റ് പ്രഖ്യാപിച്ച് മെറ്റ

കാലിഫോര്‍ണിയ: ഒന്നിലധികം ഫോണുകളില്‍ ഒരേ വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചര്‍ പ്രഖ്യാപിച്ച് മെറ്റ. നാല് ഫോണുകളില്‍ വരെ ഒരേ വാട്‌സാപ്പ് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. ഫേസ്ബുക്കിലൂടെയാണ് പുതിയ അപ്‌ഡേറ്റ് വിവരം മെറ്റ സിഇഒ മാര്‍ക്ക് സൂക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്.

എല്ലാ ഉപഭോക്താക്കള്‍ക്കും വരുന്ന ആഴ്ചകളില്‍ തന്നെ ഫീച്ചര്‍ ലഭ്യമാവുമെന്ന് സൂക്കര്‍ബര്‍ഗ് അറിയിച്ചു. നിലവില്‍ ഒരു വാട്‌സാപ്പ് അക്കൗണ്ട് ഒരു ഫോണില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. ഇതിനൊപ്പം ഡെസ്‌ക്‌ടോപ്പ് ഡിവൈസുകളില്‍ വാട്‌സാപ്പ് ലോഗ് ഇന്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു.

ഇപ്പോള്‍ നാല് ഫോണുകളില്‍ വരെ ഒരേ വാട്‌സാപ്പ് ഉപയോഗിക്കാനുള്ള സൗകര്യമാണ് മെറ്റ അവതരിപ്പിക്കുന്നത്. മറ്റ് ഫോണുകളിലും വാട്‌സാപ്പ് മെസേജുകള്‍ ലഭ്യമാകുമെന്നതിനാല്‍ ഒരു ഫോണ്‍ സ്വിച്ച് ഓഫ് ആയാലും മറ്റുള്ളവയില്‍ വാട്‌സാപ്പ് ഉപയോഗിക്കാം. രണ്ട് ബില്യണ്‍ ഉപയോക്താക്കളുള്ള ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്‌ഫോമാണ് വാട്‌സാപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.