തിരുവനന്തപുരം: നിര്‍മാണം പുരോഗമിക്കുന്ന വിഴിഞ്ഞം കണ്ടെയ്‌നര്‍ ടെര്‍മിനലിലേക്കുള്ള ഗേറ്റ് കോംപ്ലക്‌സ് ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് നാലിന് തുറമുഖ അങ്കണത്തില്‍ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഗേറ്റ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്യും. മന്ത്രി അഹമ്മദ് ദേവര്‍ കോവിലില്‍ അധ്യക്ഷ വഹിക്കും. ഡിജിറ്റല്‍ സ്‌കാനറുകള്‍, അത്യാധുനിക കാമറകള്‍, സൈന്‍ ബ്രിഡ്ജ് കണ്‍ട്രോള്‍ തുടങ്ങിയ നൂതന സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഗേറ്റ് കോംപ്ലക്‌സ്. കോംപ്ലക്സിനൊപ്പം സുരക്ഷാ കെട്ടിടവും ഉദ്ഘാടനം ചെയ്യും.
കണ്ടെയ്നര്‍ ടെര്‍മിനലിലേക്കും ബാക്കപ്പ് യാര്‍ഡിലേക്കും കണ്ടെയ്നര്‍ ട്രാഫിക് പ്രോസസ് ചെയ്യുന്നത് ഗേറ്റ് കോംപ്ലക്‌സ് വഴിയാണ്. ചരക്ക് നീക്കത്തിന്റെ നിയമപരമായ സ്‌കാനിംഗും നടക്കുന്നത് ഇവിടെയാണ്. ഗേറ്റ് കോംപ്ലക്സ് ഏകദേശം 1500 ചതുരശ്ര മീറ്ററിലാണ് നിര്‍മിച്ചിരിക്കുന്നത്. ഗേറ്റ് കോംപ്ലക്സിനുള്ളിലെ പ്രധാന കവാടത്തിലാണ് സുരക്ഷാകെട്ടിടം സ്ഥാപിച്ചിരിക്കുന്നത്. സെന്‍ട്രല്‍ സെക്യൂരിറ്റി മോണിറ്ററിംഗ് ആന്‍ഡ് അനൗണ്‍ഷ്യേഷന്‍ പാനലുകള്‍, സിസി ടിവി മോണിറ്ററുകളും സ്പ്ലിറ്റ് സ്‌ക്രീനും അനുബന്ധ ഉപകരണങ്ങളും സുരക്ഷാ കെട്ടിടത്തിലുണ്ട്. 617 കോടിയാണ് കോംപ്ലക്സിന്റെ ആകെ ചിലവ്.
അടുത്ത മാസം പകുതിയോടെ ചൈനയില്‍ നിന്ന് എട്ട് ക്രെയിനുകള്‍ വിഴിഞ്ഞത്ത് എത്തും. ഇത് കൊണ്ടുവരുന്നതിനുള്ള കൂറ്റന്‍ ബാര്‍ജും തയ്യാറായിട്ടുണ്ട്. ക്രെയ്‌നുകള്‍ സജീകരിക്കുന്നതോടെ സെപ്റ്റംബറില്‍ ആദ്യ കപ്പലിനെ വരവേല്‍ക്കാന്‍ വിഴിഞ്ഞം തുറമുഖം തയ്യാറാകും. തുറമുഖത്ത് പുലിമുട്ടിന്റെ നീളം 2200 കഴിഞ്ഞു. 2350 മീറ്റര്‍ കൂടിയായാല്‍ ഈ സീസണിലെ പുലിമുട്ട് നിര്‍മാണം നിര്‍ത്തുമെന്ന് അധികൃര്‍ പറഞ്ഞു. പൂര്‍ത്തിയായ പുലിമുട്ടിന്റെ ഭാഗങ്ങളില്‍ സ്ലാബ് ഇടുന്ന ജോലികളും നടന്നുവരുന്നു. 400 മീറ്റര്‍ ദൂരമുള്ള ആദ്യഘട്ട ബെര്‍ത്തിനും കരയ്ക്കും മധ്യേയുണ്ടായിരുന്ന കടല്‍ തുടര്‍ച്ചയായ ട്രഡ്ജിംഗ് നടക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.