മുംബൈ വിമാനത്താവളത്തില്‍ 10 കോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണം പിടികൂടി; 19 സ്ത്രീകള്‍ അറസ്റ്റില്‍, ഒരാള്‍ ഇന്ത്യന്‍ സ്വദേശി

മുംബൈ വിമാനത്താവളത്തില്‍ 10 കോടി രൂപയുടെ കള്ളക്കടത്ത് സ്വര്‍ണം പിടികൂടി; 19 സ്ത്രീകള്‍ അറസ്റ്റില്‍, ഒരാള്‍ ഇന്ത്യന്‍ സ്വദേശി

മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് റാക്കറ്റ് സംഘത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) പിടികൂടി. 18 സുഡാനി സ്ത്രീകളെയും ഒരു ഇന്ത്യക്കാരിയേയുമാണ് പിടികൂടിയത്. ഇവരില്‍ നിന്ന് 10.16 കോടി രൂപ വിലമതിക്കുന്ന 16.36 കിലോഗ്രാം മഞ്ഞലോഹം പിടികൂടി. കണ്ടെടുത്തവയില്‍ പേസ്റ്റ് രൂപത്തിലുള്ള 16.36 കിലോഗ്രാം സ്വര്‍ണം ഉള്‍പ്പെടുന്നു.

മറ്റ് സ്ഥലങ്ങളില്‍ നടന്ന പരിശോധനയില്‍ ഏകദേശം 85 ലക്ഷം രൂപ വിലമതിക്കുന്ന 1.42 കിലോ സ്വര്‍ണവും 16 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും 88 ലക്ഷം രൂപയുടെ ഇന്ത്യന്‍ നോട്ടുകളും കണ്ടെടുത്തിരുന്നു. കഴിഞ്ഞ ദിവസം യുഎഇയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കാരുടെ സംഘം പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം ഇന്ത്യയിലേക്ക് കടത്താന്‍ പോകുന്നുവെന്ന പ്രത്യേക രഹസ്യാന്വേഷണ സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ സിറ്റി വിമാനത്താവളത്തില്‍ നിരീക്ഷണം നടത്തിയിരുന്നു.

കണ്ടെടുത്ത സ്വര്‍ണത്തിന്റെ ഭൂരിഭാഗവും സംശയാസ്പദമായ യാത്രക്കാരുടെ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.