തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ ഈ മാസം 28 വരെ അടച്ചിടാൻ തീരുമാനം. ഇ പോസ് മെഷീനിലെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് സർക്കാർ നടപടി. 29 മുതൽ റേഷൻ വിതരണം ചെയ്യുക ഷിഫ്റ്റ് അടിസ്‌ഥാനത്തിലായിരിക്കും. ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 5 വരെ നീട്ടും.
സെർവർ തകരാർ പരിഹരിക്കാൻ രണ്ട് ദിവസം ആവശ്യമാണെന്ന് എൻഐസി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് 2023 ഏപ്രിൽ 27, 28 തിയിതികളിൽ റേഷൻകടകളുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
സാങ്കേതിക തകരാറുകൾ പൂർണ്ണമായും പരിഹരിച്ച ശേഷം റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുന്നതാണ് ഉചിതമെന്ന് റേഷൻ വ്യാപാരികൾ അഭിപ്രായപ്പെട്ടു. സാങ്കേതിക തകരാറുകൾക്ക് ഉത്തരവാദി റേഷൻ വ്യാപാരികളല്ലെന്നും ഇക്കാരണത്താൽ റേഷൻകടയിൽ അതിക്രമിച്ച് കയറി റേഷൻ വ്യാപാരികളെ ആക്രമിക്കുന്ന പ്രവണത ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.