ഇടുക്കി: ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തുന്ന അരിക്കൊമ്പനെന്ന കാട്ടാനയെ പിടികൂടുന്നതിനായുള്ള മോക്ഡ്രില്‍ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് മോക്ഡ്രില്‍. അരിക്കൊമ്പനെ പിടികൂടി എങ്ങോട്ട് മാറ്റണമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് മോക്ഡ്രില്‍ നടത്തുന്നത്.
ആനയെ എന്ന് പിടികൂടും എവിടേക്ക് മാറ്റും എന്നതുള്‍പ്പെടെയുളള വിവരങ്ങള്‍ വനം വകുപ്പ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. കൊമ്പനെ മാറ്റാന്‍ പരിഗണിക്കുന്ന പെരിയാര്‍ കടുവ സങ്കേതം, വയനാട്, പാലക്കാട്, തിരുവനന്തപുരം എന്നീ ജില്ലകളിലെ വനമേഖലകളില്‍ പരിശോധന പൂര്‍ത്തിയാക്കിയതായാണ് വിവരം.
പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ, ആരോഗ്യം, മോട്ടോര്‍ വാഹനം തുടങ്ങിയ വകുപ്പുകളെ ഉള്‍പ്പെടുത്തിയുള്ള മോക്ഡ്രിലാണ് നടക്കുക. അരിക്കൊമ്പനെ പിടികൂടി മാറ്റുമ്പോള്‍ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളര്‍ അസമില്‍ നിന്ന് എത്തിയിട്ടുണ്ട്. വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ എന്ന എന്‍ജിഒയുടെ കൈവശമുള്ള കോളറാണ് എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.