റാഷിദ് റോവർ 2 പ്രഖ്യാപിച്ച് യുഎഇ

റാഷിദ് റോവർ 2 പ്രഖ്യാപിച്ച് യുഎഇ

ദുബായ്: രണ്ടാം ചാന്ദ്ര ദൗത്യം പ്രഖ്യാപിച്ച് യുഎഇ. ആദ്യ ദൗത്യമായ റാഷിദ് റോവറിന് വിജയകരമായി ചന്ദ്രനില്‍ ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് രണ്ടാം ചാന്ദ്ര ദൗത്യം യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചത്. റാഷിദ് 2 എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്.

യുഎഇ പതാക വഹിച്ചാണ് റാഷിദ് റോവർ ചന്ദ്രനില്‍ എത്തിയിരിക്കുന്നത്. ആധുനിക ദുബായിയുടെ പിതാവായ അന്തരിച്ച ഷെയ്ഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്‍റെ ഓ‍ർമ്മയിലാണ് രണ്ട് ദൗത്യങ്ങള്‍ക്കും റാഷിദ് എന്ന പേര് നല്‍കിയിരിക്കുന്നത്. 1971 ലാണ് യുഎഇ സ്ഥാപിതമായത്.അന്ന് മുതല്‍ രാജ്യം യാത്ര തുടരുകയാണ്. അത് അവസാനിക്കില്ല, തിരിഞ്ഞുനടക്കുകകയുമില്ല. കൂടുതല്‍ വലിയ ലക്ഷ്യങ്ങളിലേക്ക് കൂടുതല്‍ ധീരമായ ലക്ഷ്യങ്ങളിലേക്ക് കൂടുതല്‍ മഹത്തായ ലക്ഷ്യങ്ങളിലേക്ക് യുഎഇ കുതിക്കുക തന്നെ ചെയ്യും. അദ്ദേഹം പറഞ്ഞു.

റാഷിദ് റോവർ ദൗത്യത്തിന് ചുക്കാന്‍ പിടിച്ച മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്‍ററിലെ ശാസ്ത്രജ്ഞരേയും അദ്ദേഹം സന്ദർശിച്ചു. മകനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ഷെയ്ഖ് മുഹമ്മദിനൊപ്പമുണ്ടായിരുന്നു.

ഒരു റിസ്കും എടുക്കാതിരിക്കുകയെന്നുളളതാണ് ഏറ്റവും വലിയ റിസ്ക്, പറയുന്നത് എംബിആർഎസ് സി യെന്ന പേരുനല്‍കിയ ഷെയ്ഖ് മുഹമ്മദ് , ഷെയ്ഖ് ഹംദാന്‍ ട്വീറ്റ് ചെയ്തു.
“ബഹിരാകാശ ദൗത്യങ്ങൾ വലിയ അപകടസാധ്യതകള്‍ ഉളളതാണ്. തങ്ങള്‍ അത് അംഗീകരിക്കുന്നു.യുഎഇയുടെ ബഹിരാകാശ ചരിത്രത്തെ പുതിയ ഘട്ടത്തിലെത്തിക്കാന്‍ ശ്രമിച്ചതിന്‍റെ അംഗീകാരം ലഭിച്ചു.തങ്ങളുടെ അഭിലാഷങ്ങൾ നക്ഷത്രങ്ങളിലേക്ക് ഉയർത്തിയതിന്‍റെ ബഹുമതി തങ്ങൾക്ക് ലഭിച്ചു“. ഹംദാന്‍ കുറിച്ചു.

കഴിഞ്ഞ ദിവസമാണ് റാഷിദ് 1 ചന്ദ്രനില്‍ ഹാർഡ് ലാന്‍റിംഗ് നടത്തിയത് ലാന്‍റിംഗ് നടത്തുന്നതിന് തൊട്ടുമുന്‍പ് റാഷിദുമായുളള ആശയവിനിമയം നഷ്ടമാവുകയായിരുന്നുവെന്ന് ഐസ്പേസ് കമ്പനി അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.