തിരുവനന്തപുരം: ഓടുന്ന കാറിൽ നായയെ കെട്ടിയിട്ട് വലിച്ചിഴയ്ക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് കുന്നുകര ചാലാക്ക സ്വദേശി യൂസഫിനെ (62) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.
"നായ തന്റെ വീടിന് ചുറ്റും ശല്യമുണ്ടാക്കുന്നതിനാൽ തന്റെ പ്രദേശത്ത് നിന്ന് അകറ്റാൻ യൂസഫ് ആഗ്രഹിച്ചു. ഈ നായയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് കാറിന്റെ പിന്നിൽ ബന്ധിച്ചിരുന്നത് എന്ന് യൂസഫ് പറഞ്ഞു.
സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോയ്ക്ക് എതിരെ ശക്തമായ വിമർശനം ആണ് ഉയർന്നിരിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11 നാണ് സംഭവം. ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോൾ അഖിൽ എന്ന ബൈക്ക് യാത്രക്കാരൻ വീഡിയോ ഷൂട്ട് ചെയ്തു. അകലെ നിന്ന് നോക്കിയപ്പോൾ നായ കാറിനെ പിന്തുടരുകയാണെന്ന് കരുതി, എന്നാൽ അടുത്തെത്തിയപ്പോൾ അത് കാറുമായി ബന്ധിപ്പിച്ചിരുന്നു എന്ന് മനസിലായി. ഇതേ തുടർന്നു ഡ്രൈവറോട് കാര്യം അന്വേഷിച്ചെങ്കിലും അയാൾ തട്ടിക്കയറി എന്നും അഖിൽ പറഞ്ഞു.
കേരള പോലീസ് ഇക്കാര്യം സ്വമേധയാ ഏറ്റെടുത്ത് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കേസ് ഫയൽ ചെയ്തു. മൃഗങ്ങളെ കൊല്ലുക, വിഷം കൊടുക്കുക, ഉപദ്രവിക്കുക, എന്നിവയ്ക്കുള്ള തടവും മൃഗങ്ങളെക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിലെ വിവിധ വകുപ്പുകളും ചേർത്താണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. അറസ്റ്റിലായ പ്രതി യൂസഫ് ഇപ്പോൾ ജാമ്യത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.