തിരുവനന്തപുരം: ആകാശവാണിയുടെ 91 എഫ്എം ട്രാന്‍സ്മീറ്ററുകള്‍ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പത്തനംതിട്ടയിലും, കായംകുളത്തുമാണ് പുതിയ എഫ്എം ട്രാന്‍സ്മീറ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാവിലെ 10:30ന് വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഉദ്ഘാടനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട ജില്ലയിലെ മണ്ണാറമലയിലും ആലപ്പുഴ ജില്ലയിലെ കായംകുളത്തുമാണ് പ്രക്ഷേപണികള്‍ സ്ഥാപിച്ചിട്ടുള്ളത്. 100 വാട്സാണ് ഈ ട്രാന്‍സ്മിറ്ററുകളുടെ പ്രസരണശേഷി.
കായംകുളത്തെ ഫ്രീക്വന്‍സി 100.1 മെഗാ ഹെഡ്സും, പത്തനംതിട്ടയിലേത് 100 മെഗാഹെര്‍ഡ്‌സുമാണ്. രാജ്യവ്യാപകമായി എഫ്എം റേഡിയോ പ്രക്ഷേപണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ 91 എഫ്എം ട്രാന്‍സ്മീറ്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ നിന്നുള്ള പരിപാടികള്‍ രാവിലെ അഞ്ചര മണി മുതല്‍ രാത്രി 11.10 വരെ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്യും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.