പിടിതരാതെ അരിക്കൊമ്പന്‍; ദൗത്യം ഇന്നും തുടരും: ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

പിടിതരാതെ അരിക്കൊമ്പന്‍; ദൗത്യം ഇന്നും തുടരും: ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

തൊടുപുഴ: അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ഇന്നലെ രാവിലെ മുതലുള്ള തിരച്ചിലിനൊടുവില്‍ ഇടുക്കി ശങ്കരപാണ്ഡ്യമേട് ഭാഗത്ത് ആനയെ കണ്ടെത്തിയിരുന്നു. ഇവിടെ നിന്ന് ആനയിപ്പോള്‍ ഇറങ്ങിയതായും സൂചനയുണ്ട്. അതേസമയം മദപ്പാടില്‍ നില്‍ക്കുന്ന ചക്കക്കൊമ്പനെ സിമന്റ് പാലത്തിന് സമീപം കണ്ടതായും റിപ്പോര്‍ട്ടുകളുണ്ട്.

അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ഇന്നും പുലര്‍ച്ചെ നാലര മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയും ആനയിറങ്കലും കടത്തി 301 കോളനി പരിസരത്ത് എത്തിച്ച ശേഷമായിരിക്കും മയക്കു വെടി വയ്ക്കുക. ഇതിനായുള്ള ശ്രമങ്ങളായിരിക്കും ഇന്നും തുടരുക.

സൗകര്യപ്രദമായ സ്ഥലത്തെത്തിയാല്‍ മയക്കു വെടി വയ്ക്കാനുള്ള സംഘം പുറപ്പെടും. മദപ്പാടില്‍ നില്‍ക്കുന്ന ചക്കക്കൊമ്പന്‍ കാട്ടാനക്കൂട്ടത്തിനൊപ്പം എത്തിയതോടെയാണ് അരിക്കൊമ്പന്‍ ശങ്കരപാണ്ഡ്യമേട്ടിലേക്ക് മാറാന്‍ കാരണം.

ദൗത്യം ഇന്ന് രാവിലെ പുനരാരംഭിക്കുമെന്ന് മൂന്നാര്‍ ഡിഎഫ്ഒ രമേശ് ബിഷ്ണോയ് അറിയിച്ചിരുന്നു. ട്രാക്കിങ് സംഘം പുലര്‍ച്ചെ മുതല്‍ അരിക്കൊമ്പനെ നിരീക്ഷിക്കും. നാളെ പൂര്‍ത്തിയായില്ലെങ്കില്‍ ഞായറാഴ്ചയും ദൗത്യം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ രാവിലെ ദൗത്യം തുടങ്ങിയെങ്കിലും ആനയെ കണ്ടെത്താനാകാതെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ നാലുമണിക്ക് തുടങ്ങിയ ദൗത്യം 12 മണി വരെയാണ് നീണ്ടു നിന്നത്. കാട്ടാനക്കൂട്ടത്തിനോടൊപ്പം അരിക്കൊമ്പന്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെ ദൗത്യം നീണ്ടത്.

പിന്നീട് വിവിധ സംഘങ്ങളായി തിരഞ്ഞായിരുന്നു തിരച്ചില്‍. ഇതിനിടെയാണ് ശങ്കരപണ്ഡിയന്‍ മെട്ടില്‍ ആനയെ കണ്ടെന്ന നാട്ടുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അവിടേക്ക് തിരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.