അതിര്‍ത്തി ലംഘനം: ഇന്ത്യ-ചൈന ബന്ധം വഷളായെന്ന് വിദേശകാര്യ മന്ത്രി; പാക്കിസ്ഥാന്‍ നിരന്തര ഭീഷണി

അതിര്‍ത്തി ലംഘനം: ഇന്ത്യ-ചൈന ബന്ധം വഷളായെന്ന് വിദേശകാര്യ മന്ത്രി; പാക്കിസ്ഥാന്‍ നിരന്തര ഭീഷണി

ന്യൂഡല്‍ഹി: അതിര്‍ത്തി കാരാര്‍ ലംഘനം കാരണം ചൈനയുമായുള്ള ബന്ധം വഷളായെന്ന് വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കര്‍. ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഡൊമിനിക്കന്‍ റിപ്പബ്ലികിലെത്തിയതായിരുന്നു മന്ത്രി.

എല്ലാ രാജ്യങ്ങളുമായുമുള്ള ബന്ധം ഇളക്കം തട്ടാതെ മുന്നോട്ട് കൊണ്ടുപോകുന്നുവെന്ന് ഉറപ്പാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ അതിര്‍ത്തിയിലുടനീളമുള്ള പരസ്പര ബന്ധത്തിലും സഹകരണത്തിലും ചൈനയുമായി അസാധാരണ നിലയിലാണ് ഇപ്പോള്‍. അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ കാര്യത്തില്‍ പാകിസ്താന്‍ നിരന്തര ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി പരിപാലനം സംബന്ധിച്ച ഉടമ്പടികള്‍ ലംഘിച്ച് കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ചൈന വന്‍തോതില്‍ സൈനികരെ വിന്യസിച്ചതിനെയും ആക്രമണാത്മക പെരുമാറ്റത്തെയും അദ്ദേഹം അപലപിച്ചു. അതിര്‍ത്തി ഉടമ്പടികളുടെ ലംഘനം ഉഭയകക്ഷി ബന്ധത്തിന്റെ മുഴുവന്‍ അടിത്തറയും ഇല്ലാതാക്കി.

അതിര്‍ത്തിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും നിലവിലുള്ള കരാറുകള്‍ക്ക് അനുസൃതമായി പരിഹരിക്കപ്പെടണമെന്നും ഇക്കാര്യം കഴിഞ്ഞ ആഴ്ച ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.