വിശ്വാസ നഷ്ടത്തിനുള്ള പരിഹാരം കാണേണ്ടത് കമ്പ്യൂട്ടറില്‍ നിന്നല്ല; മറിച്ച് ദിവ്യസക്രാരിയില്‍ നിന്നാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

വിശ്വാസ നഷ്ടത്തിനുള്ള പരിഹാരം കാണേണ്ടത് കമ്പ്യൂട്ടറില്‍ നിന്നല്ല; മറിച്ച് ദിവ്യസക്രാരിയില്‍ നിന്നാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ

ബുഡാപെസ്റ്റ് : വിശ്വാസ നഷ്ടത്തിനുള്ള പരിഹാരം കാണേണ്ടത് കമ്പ്യൂട്ടറില്‍ നിന്നല്ല മറിച്ച് ദിവ്യസക്രാരിയില്‍ നിന്നാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഹംഗറിയിലെ ത്രിദിന സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം വൈദീകരും, സന്യസ്ഥരും, സെമിനാരിക്കാരുമായ ആയിരത്തോളം വരുന്ന സംസാരിക്കുകായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. പാശ്ചാത്യ രാജ്യങ്ങളിലെ വിശ്വാസതകര്‍ച്ച ഉള്‍പ്പെടെ, ഇന്ന് ക്രൈസ്തവര്‍ക്ക് നിരാശ തോന്നാനുള്ള നിരവധി കാരണങ്ങളെകുറിച്ചും മാര്‍പാപ്പാ വിശദീകരിച്ചു.

വൈദികരുടെ കുറവും പാശ്ചാത്യ രാജ്യങ്ങളിലെ വിശ്വാസക്കുറവും എല്ലാം ഇക്കാലത്തിന്റെ പ്രശ്നങ്ങളാണെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു. ദൈവസഹായത്തിനായി പ്രാര്‍ഥിക്കാന്‍ മാര്‍പാപ്പ വിശ്വാസികളെ പ്രബോധിപ്പിച്ചു. നമ്മള്‍ പരസ്പരം അകന്നുപോകുകയോ വിഭജിക്കപ്പെടുകയോ ചെയ്താല്‍, നമ്മുടെ ചിന്താരീതികളിലും വ്യത്യസ്തത അനുഭവപ്പെടും.

ജീവിതത്തിലെ തോല്‍വിയെ ചെറുക്കുന്നതിന് വിശുദ്ധ ഗ്രന്ഥത്തിലെ സുവിശേഷം മനസിലാക്കി ജീവിക്കാന്‍ തയാറാവണം. ബിഷപ്പുമാര്‍ പരസ്പരം ആശയവിനിമയം നടത്തണമെന്നും പരസ്പരം മത്സരിക്കുന്ന പ്രവണതകള്‍ നാം ഒഴിവാക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

രണ്ടാം ദിവസം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ കാഴ്ചകുറവും മറ്റ് വൈകല്യങ്ങളുമുള്ള കുട്ടികളും മുതിര്‍ന്നവരുമായി ശനിയാഴ്ച സന്ദര്‍ശനം നടത്തി. അര്‍ജന്റീനിയന്‍ പതാകയുടെയും അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ടീമിന്റെയും നിറങ്ങളില്‍ കുട്ടികള്‍ കൈകൊണ്ട് നെയ്ത ബാഗ് മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. മാര്‍പ്പാപ്പയും കുട്ടികള്‍ക്ക് സമ്മാനം നല്‍കാന്‍ മറന്നില്ല. ജീവിത വീഥിയില്‍ അവര്‍ നേരിടുന്ന ഭാരങ്ങളുടെ കെട്ടുകളഴിക്കുന്ന മാതാവിന്റെ രൂപം നല്‍കി പുതുപ്രതീക്ഷയേകി. ആ പുതുപ്രതീക്ഷ അവരുടെ ജീവിതങ്ങളില്‍ ധൈര്യവും സമാധാനവും നല്‍കി അവരെ ആശ്വസിപ്പിക്കാന്‍ സഹായിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.