ചണ്ഡീഗഡ്: പഞ്ചാബിലെ കമ്പനിയില്‍ വാതകം ചോര്‍ന്ന് ഒന്‍പത് പേര്‍ മരിച്ചു. വിഷ വാതകം ശ്വസിച്ച് അബോധാവസ്ഥയിലായ നിരവധിപ്പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷയുടെ ഭാഗമായി പ്രദേശം മുഴുവന്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ഫാക്ടറിയില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്ത് എത്തിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയിലെ അംഗങ്ങളും പൊലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
ലുധിയാനയില്‍ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. ഗോയല്‍ മില്‍ക്ക് പ്ലാന്റിലെ കൂളിങ് സിസ്റ്റത്തില്‍ നിന്നാണ് വാതക ചോര്‍ച്ച ഉണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. വാതകം ശ്വസിച്ച് ഫാക്ടറിക്ക് അടുത്തുള്ള വീടുകളിലെ നിരവധി താമസക്കാരും തലകറങ്ങി വീണതായി റിപ്പോര്‍ട്ടുകളുണ്ട്.
വാതക ചോര്‍ച്ചയ്ക്ക് ഇടയാക്കിയ കാരണം എന്തെന്ന് വ്യക്തമല്ല. പ്‌ളാന്റിലെ കൂളിങ് സിസ്റ്റത്തില്‍ നിന്നുള്ള വാതകമാണ് ചോര്‍ന്നതെന്നാണ് വിവരം. സംഭവത്തെക്കുറിച്ച് ഉടന്‍ അന്വേഷണമാരംഭിക്കുമെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ പേരെ നിയോഗിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.