ദുബായ് : വേള്‍ഡ് സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്പോർട്ട് ചലഞ്ച് 2021 ന്‍റെ അവസാന ഘട്ടത്തിലേക്ക് പ്രാദേശികവും അല്ലാത്തതുമായ 13 കമ്പനികള്‍ യോഗ്യത നേടിയതായി റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി ചെയർമാന്‍ മാത്തർ അല്‍ തായർ.ഡ്രൈവറില്ലാ വാഹനങ്ങളുടെ ദുബായ് ചലഞ്ചിന്‍റെ രണ്ടാം പതിപ്പാണിത്.പ്രമുഖ കമ്പനികൾ, സ്റ്റാർട്ടപ്പുകൾ, പ്രാദേശിക സർവകലാശാലകൾ തുടങ്ങിയവയില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ സഹകരണമാണ് ലഭിച്ചതെന്ന് അല്‍ തായർ പറഞ്ഞു. മുന്‍നിര കമ്പനികളില്‍ നിന്ന് 31 അപേക്ഷകള്‍ കിട്ടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 200 ശതമാനത്തിന്‍റെ വർദ്ധനയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിലെ നിയോ ഫ്ളിക്സ്, ഇറ്റലിയിലെ ലൈഫ് ടച്ച്, യുഎഇയില്‍ നിന്നും ഡിജി വേള്‍ഡ്, ഓസ്ട്രിയയില്‍ നിന്നും ആർടി, ഫ്രാന്‍സില്‍ നിന്നും ട്വിന്‍സ് വീല്‍, റഷ്യയില്‍ നിന്നും യാന്‍ഡെക്സ്, യുഎസില്‍ നിന്നും കിവി ബോട്ട് എന്നിവരാണ് അവസാന റൗണ്ടിലെത്തിയ പ്രമുഖ കമ്പനികള്‍. ഇതോടൊപ്പം ആറ് പ്രാദേശിക സർവ്വകലാശാലയും യോഗ്യത നേടിയിട്ടുണ്ട്. ഇത്തരത്തിലൊരു ചലഞ്ച് സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് പബ്ലിക് ട്രാന്‍സ്പോർട്ട് ഏജന്‍സി ചെയർമാന്‍ അഹമ്മദ് ഹാഷിം ബഹ്റോസ്യന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.