സൗദി അറേബ്യയില്‍ വാഹനാപകടം, ഒരു കുടുംബത്തിലെ ആറ് പേർ ഉള്‍പ്പടെ 7 മരണം

സൗദി അറേബ്യയില്‍ വാഹനാപകടം, ഒരു കുടുംബത്തിലെ ആറ് പേർ ഉള്‍പ്പടെ 7 മരണം

ജിദ്ദ: സൗദിയിലെ തായിഫിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. തായിഫ് ഗവർണറേറ്റിനെ അൽബാഹ മേഖലയുമായി ബന്ധിപ്പിക്കുന്ന റോഡിലാണ് അപകടമുണ്ടായത്.

കുടുംബം മദീനയിൽ നിന്ന് അൽബഹയിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്.റീം, സാലിം, മുഹമ്മദ്, സൗദ്, യഹ്‌യ, ഹംദാൻ എന്നിവരാണ് മരിച്ചത്. മാതാപിതാക്കൾക്കും മറ്റു മൂന്നു സഹോദരങ്ങൾക്കും ഗുരുതര പരിക്കേറ്റു. വാഹനത്തിന്‍റെ ഡ്രൈവറും മരിച്ചു. നാലുവയസുളള പെണ്‍കുട്ടി മാത്രമാണ് പരുക്കൊന്നുമില്ലാതെ രക്ഷപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.