മലപ്പുറം: കേരളത്തില്‍ പുതിയതായി സര്‍വീസ് തുടങ്ങിയ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ വിട്ട ശേഷമായിരുന്നു ആക്രമണം. കല്ലേറില്‍ പുറം ഭാഗത്തെ ചില്ലിന് വിള്ളല്‍ സംഭവിച്ചു. യാത്രക്കാര്‍ക്ക് പരിക്കില്ല.
കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ട്രെയിന്‍. കല്ലേറ് നടത്തിയത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല. റെയില്‍വേ സുരക്ഷാ സേനയും കേരള പൊലീസും അന്വേഷണം ആരംഭിച്ചു.
വന്ദേ ഭാരതിന് തിരൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കാത്തതില്‍ വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. ഉദ്ഘാടന ഓട്ടത്തില്‍ ട്രെയിന്‍ തിരൂരില്‍ നിര്‍ത്തിയപ്പോള്‍ വലിയ സ്വീകരണമാണ് നല്‍കിയത്.
തിരൂരില്‍ സ്റ്റോപ്പുണ്ടാകുമെന്നാണ് തുടക്കത്തില്‍ പറഞ്ഞിരുന്നത്. ആദ്യ ട്രയല്‍ റണ്ണില്‍ നിര്‍ത്തുകയും ചെയ്തു. ഇതിനു ശേഷം സ്റ്റോപ് ഒഴിവാക്കിയത് സമരങ്ങള്‍ക്കും പ്രതിഷേധത്തിനും കാരണമായി.
ട്രെയിനിന് ജില്ലയില്‍ സ്റ്റോപ്പ് നിഷേധിച്ച കേന്ദ്ര സര്‍ക്കാറിന്റെയും റെയില്‍വേ അധികൃതരുടെയും നിലപാടില്‍ മലപ്പുറം ജില്ലാ പഞ്ചായത്തും താനൂര്‍ നഗര സഭയും പ്രമേയത്തിലൂടെ പ്രതിഷേധിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.