'അപമാനിക്കപ്പെട്ടു' എന്ന് പറയാതെ വികസനത്തെക്കുറിച്ച് സംസാരിക്കു; മോഡിയെ ഉപദേശിച്ച് രാഹുല്‍

'അപമാനിക്കപ്പെട്ടു' എന്ന് പറയാതെ വികസനത്തെക്കുറിച്ച് സംസാരിക്കു; മോഡിയെ ഉപദേശിച്ച് രാഹുല്‍

ബംഗളൂരു: അപമാനിക്കപ്പെട്ടതിന്റെ കണക്ക് നിരത്താതെ സംസ്ഥാനത്തെ വികസനത്തെക്കുറിച്ച് പറയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ഉപദേശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. താന്‍ അധിക്ഷേപിക്കപ്പെട്ടു എന്നത് മാത്രമാണ് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തിന്റെ വികസനത്തിന് എന്തു ചെയ്തു എന്നാണ് ജനത്തിന് അറിയേണ്ടതെന്ന് കര്‍ണാടകയില്‍ തുമകുരു ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കവേ രാഹുല്‍ ഗാന്ധി പറഞ്ഞു.

തന്നെ കോണ്‍ഗ്രസ് 91 തവണ വ്യക്തിപരമായി അപമാനിച്ചെന്നാണ് മോഡി പറയുന്നത്. ജനങ്ങളെക്കുറിച്ച് ഒന്നും പറയുന്നില്ല. തിരഞ്ഞെടുപ്പ് തന്നെക്കുറിച്ചല്ലെന്ന് പ്രധാനമന്ത്രി മനസിലാക്കണം. താന്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിനെക്കുറിച്ചും ഇവിടെയുള്ള നേതാക്കളുടെ പേരെടുത്തു പറഞ്ഞുമാണ് പ്രസംഗിക്കാറുള്ളത്. എന്നാല്‍ പ്രധാനമന്ത്രി അവരുടെ ബിജെപി മുഖ്യമന്ത്രിയുടെ പേര് പോലും പറയില്ല.

പ്രധാനമന്ത്രി തന്നെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. കോണ്‍ഗ്രസ് നല്‍കിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ എല്ലാം നിറവേറ്റും. ബിജെപി കമ്മിഷന്‍ പറ്റിയാണ് ഒരോന്നും ചെയ്യുന്നത്. ജനങ്ങളെ അവര്‍ കൊള്ളയടിക്കുന്നു. അവര്‍ക്ക് ജനം മറുപടി നല്‍കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നടത്തിയ വിഷപ്പാമ്പ് പ്രയോഗത്തിനെതിരെയാണ് പ്രധാനമന്ത്രി റോഡ് ഷോയ്ക്കിടെ പരാമര്‍ശിച്ചത്. കോണ്‍ഗ്രസ് 91 തവണ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നു പറഞ്ഞ് ജനക്കൂട്ടത്തിന് മുന്നില്‍ മോഡി വികാരാധീനനായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.