ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരായി ഗുസ്തി താരങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ബ്രിജ്ഭൂഷണനെതിരെയുളള ലൈംഗിക പീഡന പരാതിയില്‍ ഡല്‍ഹി പൊലീസ് ഒന്നും ചെയ്യുന്നില്ലെന്ന ഇരകളായ വനിത ഗുസ്തി താരങ്ങളുടെ പരാതിയാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. എന്നാല്‍ പൊലീസ് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ സമീപിപ്പിക്കാം എന്നും കോടതി അറിയിച്ചു.
ഈ ഹര്‍ജിയിന്‍ മേലുള്ള നടപടി ക്രമങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നു. ഈ കേസില്‍ ഇനി ഗുസ്തി താരങ്ങള്‍ക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ അത് മജിസ്‌ട്രേട്ടിനെയോ ഹൈക്കോടതി ജഡ്ജിയെയോ അറിയിക്കാം എന്നാണ് കോടതി അറിയിച്ചത്.
ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ മേധാവി സ്ഥാനത്ത് നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് ഏപ്രില്‍ ഇരുപത്തിമൂന്നിനാണ് ഗുസ്തി താരങ്ങള്‍ ജന്തര്‍ മന്തറില്‍ സമരം ആരംഭിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.